---
title: "മണ്ടോടി കണ്ണൻ; സ്മാരക കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു "
english_title: "Mandodi Kannan Memorial Waiting Center was inaugurated "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/101301/mandodi-kannan-memorial-waiting-center-was-inaugurated"
published_at: "2023-03-04T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64032abe23613_mandodi_kannan_waiting_shelter.jpg"
keywords: []
---

# മണ്ടോടി കണ്ണൻ; സ്മാരക കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു 

> **Lead Summary:** **കുന്നുമ്മക്കര: **മണ്ടോടി കണ്ണൻ സ്മാരക കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു.ഡി വൈ എഫ് ഐ കുന്നുമ്മക്കര മേഖല കമ്മിറ്റി കുന്നുമ്മക്കര ജംഗ്ഷനിൽ നിർമ്മിച്ച മണ്ടോടി കണ്ണൻ സ്മാരക കാത്തിരിപ്പ് കേന്ദ്രമാണ് ധീരയോദ്ധാവിന്റെ സ്മരണയിൽ നാടിന് സമർപ്പിച്ചത്.

## Article Content

**കുന്നുമ്മക്കര: **മണ്ടോടി കണ്ണൻ സ്മാരക കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു.ഡി വൈ എഫ് ഐ കുന്നുമ്മക്കര മേഖല കമ്മിറ്റി കുന്നുമ്മക്കര ജംഗ്ഷനിൽ നിർമ്മിച്ച മണ്ടോടി കണ്ണൻ സ്മാരക കാത്തിരിപ്പ് കേന്ദ്രമാണ് ധീരയോദ്ധാവിന്റെ സ്മരണയിൽ നാടിന് സമർപ്പിച്ചത്.

ജോജീ കൃഷ്ണൻ്റെ അധ്യക്ഷതയിൽ സി പി ഐ എം ഒഞ്ചിയം ഏരിയാ സെക്രട്ടറി ,ടി പി ബിനീഷ് ഉദ്ഘാടനം ചെയ്തു. കെ ബഗീഷ്, കാവ്യാ ബാലകൃഷ്ണൻ, ബ്രീജിത്ത് ബാബു, എം കെ രാഘവൻ മാസ്റ്റർ, കെ എം ദാമോധരൻ, അലൻ ഓർക്കാട്ടേരി, കെ സി രാജീവൻ പങ്കെടുത്തു.

1948 ഏപ്രിൽ 30ന് നേരിട്ടുള്ള വെടിവെപ്പിൽ ഒഞ്ചിയത്ത് 10 പേർ ആയിരുന്നു രക്തസാക്ഷിയായത്. പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്ത് ലോക്കപ്പ് മർദ്ദനമേറ്റിട്ടാണ് മണ്ടോടി കണ്ണൻ മരണപ്പെട്ടത്.

ലോക്കപ്പ് സമയത്ത് അതിക്രൂരമായ മർദ്ദനമേറ്റിട്ടു പോലും ചോരകൊണ്ട് അരിവാൾ ചുറ്റിക നക്ഷത്രം ജയിൽ ഭിത്തിയിൽ എഴുതിയത് വളരെ ആവേശത്തോടെയാണ് ഇന്നും പലരും ഓർക്കുന്നത്. രബിലേഷ് സ്വാഗതവും, അഖിൽ പി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/101301/mandodi-kannan-memorial-waiting-center-was-inaugurated)