---
title: "പരിഹാരം നിർദ്ദേശിച്ചു; പൈപ്പ് പൊട്ടുന്നത് യഥാസമയം പരിഹരിക്കും "
english_title: "A burst pipe will be fixed in time"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/101314/a-burst-pipe-will-be-fixed-in-time"
published_at: "2023-03-04T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640339c7529c5_pipe_pariharam_f.jpg"
keywords: []
---

# പരിഹാരം നിർദ്ദേശിച്ചു; പൈപ്പ് പൊട്ടുന്നത് യഥാസമയം പരിഹരിക്കും 

> **Lead Summary:** **വടകര: **കുടിവെള്ള പൈപ്പ് പൊട്ടുന്നത് യഥാസമയം പരിഹരിക്കുവാൻ നിർദേശം. നഗരത്തിൽ ദേശീയപാത വികസന പദ്ധതിയുടെ ഭാഗമായി പ്രവർത്തി നടക്കുന്നതിനാൽ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടുന്നത് പതിവായിരുന്നു. നഗരസഭയുടെ പല ഭാഗങ്ങളിലും വെള്ളം കിട്ടാത്ത പ്രശ്നങ്ങളെ തുടർന്ന് 24.02.2023ന് നടന്ന കൗൺസിൽ മീറ്റിങ്ങ് വിളിച്ചു കൂട്ടിയിരുന്നു.

## Article Content

**വടകര: **കുടിവെള്ള പൈപ്പ് പൊട്ടുന്നത് യഥാസമയം പരിഹരിക്കുവാൻ നിർദേശം. നഗരത്തിൽ ദേശീയപാത വികസന പദ്ധതിയുടെ ഭാഗമായി പ്രവർത്തി നടക്കുന്നതിനാൽ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടുന്നത് പതിവായിരുന്നു. നഗരസഭയുടെ പല ഭാഗങ്ങളിലും വെള്ളം കിട്ടാത്ത പ്രശ്നങ്ങളെ തുടർന്ന് 24.02.2023ന് നടന്ന കൗൺസിൽ മീറ്റിങ്ങ് വിളിച്ചു കൂട്ടിയിരുന്നു.

ഈ കാര്യം കൗൺസിലർമാർ ഉന്നയിച്ചതിന്റെ ഭാഗമായി വടകര നഗരസഭ ചെയർപേഴ്സന്റെ നേതൃത്വത്തിൽ ദേശീയപാത വികസന അതോറിറ്റി ഉദ്യോഗസ്ഥർ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ, പ്രവർത്തി ഏറ്റെടുത്ത കോൺട്രാക്ടർമാർ എന്നിവരെ ഉൾപ്പെടുത്തി യോഗം കൂടി.

റോഡ് വികസനത്തിന്റെ ഭാഗമായി പൈപ്പ് ലൈൻ പൊട്ടുന്ന സ്ഥിതി ഉണ്ടാകുന്ന സമയത്ത് വാട്ടർ അതോറിറ്റിയുടെ കരാർ തൊഴിലാളികളെ ഉപയോഗപ്പെടുത്തി യഥാസമയം പരിഹരിക്കാനും പരിഹരിച്ചു കഴിഞ്ഞാൽ വാട്ടർ അതോറിറ്റി കരാറുകാരുടെ കൂലി പെട്ടെന്ന് കൊടുത്തു തീർക്കാൻ ദേശീയപാത വികസന അതോറിറ്റിയെയും ചുമതലപ്പെടുത്തുന്നത്തിനും തീരുമാനമെടുത്തു.

മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള അതിരൂക്ഷമായ വരൾച്ച കണക്കിലെടുത്ത് പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കി എത്രയും പെട്ടെന്ന് പ്രശ്നപരിഹാരങ്ങൾ നടത്തുന്നതിന് വാട്ടർ അതോറിറ്റിക്ക് നിർദ്ദേശം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/101314/a-burst-pipe-will-be-fixed-in-time)