---
title: "2025 ഓടെ രാജ്യത്തെ ഹിന്ദുത്വ മത രാഷ്ട്രമായി മാറ്റാനുള്ള അണിയറ നീക്കങ്ങൾ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുകയാണെന്ന് വി എസ് സുനിൽകുമാർ "
english_title: "VS Sunilkumar said that the steps taken to transform the country into a Hindu religious state by 2025 are under the leadership of the Prime Minister"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/101382/vs-sunilkumar-said-that-the-steps-taken-to-transform-the-country-into-a-hindu-religious-state-by-2025-are-under-the-leadership-of-the-prime-minister"
published_at: "2023-03-04T22:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64037f173e113_SUNIL_KUMAR_MINISTER.jpg"
keywords: []
---

# 2025 ഓടെ രാജ്യത്തെ ഹിന്ദുത്വ മത രാഷ്ട്രമായി മാറ്റാനുള്ള അണിയറ നീക്കങ്ങൾ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുകയാണെന്ന് വി എസ് സുനിൽകുമാർ 

> **Lead Summary:** **ഓർക്കാട്ടേരി: **ആർഎസ്എസ്സിന് നൂറ് വയസ്സ് പൂർത്തിയാക്കുന്ന 2025 ൽ രാജ്യത്തെ ഹിന്ദുത്വ മത രാഷ്ട്രമായി മാറ്റാനുള്ള അണിയറ നീക്കങ്ങൾ വളരെ സജീവമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുകയാണെന്ന് സിപിഐ സംസ്ഥാന കൗൺസിൽ അംഗവും മുൻ കൃഷി വകുപ്പ് മന്ത്രിയുമായ വി എസ് സുനിൽകുമാർ പറഞ്ഞു.

## Article Content

**ഓർക്കാട്ടേരി: **ആർഎസ്എസ്സിന് നൂറ് വയസ്സ് പൂർത്തിയാക്കുന്ന 2025 ൽ രാജ്യത്തെ ഹിന്ദുത്വ മത രാഷ്ട്രമായി മാറ്റാനുള്ള അണിയറ നീക്കങ്ങൾ വളരെ സജീവമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുകയാണെന്ന് സിപിഐ സംസ്ഥാന കൗൺസിൽ അംഗവും മുൻ കൃഷി വകുപ്പ് മന്ത്രിയുമായ വി എസ് സുനിൽകുമാർ പറഞ്ഞു.

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർ എസ് എസ് നിയന്ത്രിക്കുന്ന എൻഡിഎ മുന്നണിയെ പരാജയപ്പെടുത്താൻ മതനിരപേക്ഷ ജനാധിപത്യ ദേശീയ പ്രാദേശിക പാർട്ടികൾ എല്ലാ അഭിപ്രായ ഭിന്നതകളും മാറ്റി വെച്ച് ഒരു പ്ലാറ്റ്ഫോമിൽ അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഒഞ്ചിയം രക്തസാക്ഷി മണ്ടോടി കണ്ണൻ ദിനാചരണത്തോട് അനുബന്ധിച്ച് ഓർക്കാട്ടേരിയിൽ സി പി ഐ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എൻ ഉഷ, പി സുരേഷ് ബാബു, ആർ സത്യൻ, എൻ എം ബിജു, എകെ കുഞ്ഞികണാരൻ ടി പി റഷീദ് പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/101382/vs-sunilkumar-said-that-the-steps-taken-to-transform-the-country-into-a-hindu-religious-state-by-2025-are-under-the-leadership-of-the-prime-minister)