---
title: "ഭാര്യവീട്ടിലെത്തിയ ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഗുരുതരമായി പൊള്ളലേറ്റു "
english_title: "The husband tried to commit suicide when he reached his wife's house"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/101515/the-husband-tried-to-commit-suicide-when-he-reached-his-wifes-house"
published_at: "2023-03-06T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64058545e9951_fire.jpg"
keywords: []
---

# ഭാര്യവീട്ടിലെത്തിയ ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഗുരുതരമായി പൊള്ളലേറ്റു 

> **Lead Summary:** **വടകര: **ഭാര്യവീട്ടിലെത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതര പരുക്കുകളുടെ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**വടകര: **ഭാര്യവീട്ടിലെത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതര പരുക്കുകളുടെ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മണ്ണെണ്ണ യൊഴിച്ച് തീ കൊളുത്തി മരിക്കാൻ ശ്രമിച്ച പേരാമ്പ്ര ചേനായ് സ്വദേശി വിനീഷി(34) നാണ് മാരകമായി പൊള്ളലേറ്റത്. വില്യാപ്പള്ളിക്ക് സമീപം കച്ചേരി പറമ്പിലാണ് നാടിനെ നടുക്കുന്ന സംഭവം നടന്നത്.

മണ്ണെണ്ണയുമായി സ്ഥലത്തെത്തി തീ കൊളുത്തുമെന്ന് ഒരാൾ ഭീഷണി മുഴക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് വടകര പോലീസ് സ്ഥലത്തെത്തിയിരുന്നു.

അതിനു മുമ്പേ വിനീഷ് തീ കൊളുത്തിയിരുന്നു. തുടർന്ന് പോലീസ് ഇടപെട്ടാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. ശരീരമാസകലം 70% ത്തോളം പൊള്ളൽ ഉണ്ടെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/101515/the-husband-tried-to-commit-suicide-when-he-reached-his-wifes-house)