---
title: "മയക്കുമരുന്ന് കേസിലെ പ്രതിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ "
english_title: "Three people have been arrested in connection with the kidnapping of a drug accused"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/10152/three-people-have-been-arrested-in-connection-with-the-kidnapping-of-a-drug-accused"
published_at: "2021-11-11T23:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618d57432acbc_arrest.jpg"
keywords: []
---

# മയക്കുമരുന്ന് കേസിലെ പ്രതിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ 

> **Lead Summary:** **വടകര : **ജാമ്യത്തിലിറങ്ങിയ ശേഷം വിചാരണക്കു വേണ്ടി എത്തിയ പ്രതിയെ വടകര എൻഡിപിഎസ് കോടതി പരിസരത്ത് നിന്ന് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത് . ഇരിക്കൂർ പോലീസിൻ്റെ സഹായത്തോടെയാണ് തട്ടിക്കൊണ്ടുപോയ 3 പ്രതികളെ വടകര പോലീസ് പിടികൂടിയത് തളിപ്പറമ്പ് കുറുമാത്തൂർ കടവ് ചക്കന്റകത്ത് ജാഫറിനെയാണ് ഇന്ന് രവിലെതട്ടിക്കൊണ്ടുപോയത്.

## Article Content

**വടകര : **ജാമ്യത്തിലിറങ്ങിയ ശേഷം വിചാരണക്കു വേണ്ടി എത്തിയ പ്രതിയെ വടകര എൻഡിപിഎസ് കോടതി പരിസരത്ത് നിന്ന് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത് . ഇരിക്കൂർ പോലീസിൻ്റെ സഹായത്തോടെയാണ് തട്ടിക്കൊണ്ടുപോയ 3 പ്രതികളെ വടകര പോലീസ് പിടികൂടിയത് തളിപ്പറമ്പ് കുറുമാത്തൂർ കടവ് ചക്കന്റകത്ത് ജാഫറിനെയാണ് ഇന്ന് രവിലെതട്ടിക്കൊണ്ടുപോയത്.

ഇയാൾ സുഹൃത്ത് തലശേരിയിലെ ഷംസീറിനൊപ്പം എത്തിയപ്പോഴാണ് സംഭവം. കെഎൽ 60 സി 8523 നമ്പർ സ്വിഫ്റ്റ് കാറിലെത്തിയ മൂന്നു പേർ ചേർന്നാണ് ജാഫറിനെ ബലമായി കാറിൽ കയറ്റികൊണ്ടുപോയത്. സുഹൃത്ത് ഷംസീറിന്റെ പരാതിയെ തുടർന്നു വടകര പോലീസ് കേസെടുത്തു ഉടനെ തന്നെ പ്രതികളെ പിടികൂടാൻ കഴിഞ്ഞു.

ഇരിക്കൂർ സ്വദേശികളായ മുബഷീർ, ഫാസിൽ, മനാഫ് എന്നിവരെയാണ് വടകര സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത് ജാഫർ വാങ്ങിയ ഒരു ലക്ഷം രൂപ തിരികെ കിട്ടാത്തതിന്റെ പേരിലാണ് തട്ടിക്കൊണ്ടുപോകൽ. ജാഫർ കണ്ണൂർ ജില്ലയിൽ മൂന്നു മയക്കുമരുന്നു കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/10152/three-people-have-been-arrested-in-connection-with-the-kidnapping-of-a-drug-accused)