---
title: "നക്സലൈറ്റ് ചരിത്രം ഒരിക്കലും നഷ്ടത്തിൻ്റെ കണക്ക് പുസ്തകമല്ല- എം. എം സോമശേഖരൻ "
english_title: "Naxalite history is never a book of losses - M. M Somasekaran"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/101556/naxalite-history-is-never-a-book-of-losses-m-m-somasekaran"
published_at: "2023-03-06T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64059c7d49c16_MM_SOMASHEKHARAN.jpg"
keywords: []
---

# നക്സലൈറ്റ് ചരിത്രം ഒരിക്കലും നഷ്ടത്തിൻ്റെ കണക്ക് പുസ്തകമല്ല- എം. എം സോമശേഖരൻ 

> **Lead Summary:** **വടകര: **നക്സലൈറ്റ് ചരിത്രം ഒരിക്കലും നഷ്ടത്തിന്റെ കണക്ക് പുസ്തകമല്ലെന്ന് എം എം സോമശേഖരൻ പറഞ്ഞു. സാർവ്വദേശീയവും ദേശീയവുമായ രാഷ്ട്രീയ പ്രക്ഷുബ്ധതയുടെ കാലത്ത് സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി മനുഷ്യ വിമോചനത്തിൻ്റെ രാഷ്ടീയം ഉയർത്തിയാണ് സഖാവ് എടക്കുളം കുട്ടികൃഷ്ണനെ പോലുള്ളവർ രാഷ്ട്രീയ പ്രവർത്തന രംഗത്തിറങ്ങിയത്.

## Article Content

**വടകര: **നക്സലൈറ്റ് ചരിത്രം ഒരിക്കലും നഷ്ടത്തിന്റെ കണക്ക് പുസ്തകമല്ലെന്ന് എം എം സോമശേഖരൻ പറഞ്ഞു. സാർവ്വദേശീയവും ദേശീയവുമായ രാഷ്ട്രീയ പ്രക്ഷുബ്ധതയുടെ കാലത്ത് സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി മനുഷ്യ വിമോചനത്തിൻ്റെ രാഷ്ടീയം ഉയർത്തിയാണ് സഖാവ് എടക്കുളം കുട്ടികൃഷ്ണനെ പോലുള്ളവർ രാഷ്ട്രീയ പ്രവർത്തന രംഗത്തിറങ്ങിയത്.

കൾച്ചറൽ ഫോറം പൂക്കാട് സംഘടിപ്പിച്ച എടക്കുളം കുട്ടികൃഷ്ണൻ അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബീഡി ചുരുട്ട് തൊഴിലാളിയായും സാംസ്കാരിക പ്രവർത്തകനായും, കവിയായും വിവർത്തകനായും, തത്വചിന്തകനായും ബഹുമുഖമായ ഇടപെടലുകൾ അദ്ദേഹം നടത്തിയിട്ടുണ്ട്.

ഇത്തരം പ്രവർത്തനങ്ങളുടെ അവശേഷിപ്പുകൾ തന്നെയാണ് കേരളത്തിൻ്റെ ജനാധിപത്യ ബോധത്തെ അതിൻ്റെ സത്തയിൽ നിലനിർത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു. കെ.വി ഹരിഹരൻ സ്വാഗതം പറഞ്ഞു.വേണു ഗോപാലൻ കുനിയിൽ അദ്ധ്യക്ഷത വഹിച്ചു. വിജയരാഘവൻ ചേലിയ , എ സുരേഷ് ,എൻ വി ബാലകൃഷ്ണൻ, വി.എ ബാലകൃഷ്ണൻ സംസാരിച്ചു.

തുടർന്ന് നടന്ന കവി സമ്മേളനത്തിൽ സത്യചന്ദ്രൻ പൊയിൽക്കാവ്,ബിനേഷ് ചേമഞ്ചേരി,സുരേഷ് കുമാർ കന്നൂര്,ശിവരാമൻ കൊണ്ടമ്പള്ളി,ബിന്ദു ബാബു,ചാരു ലിയോണ എന്നിവർ സ്വന്തം കവിത അവതരിപ്പിച്ചു.ശശി പൂക്കാടിൻ്റെ ബാംസുരി കച്ചേരിയും അരങ്ങേറി. കുട്ടികൃഷ്ണൻ കോട്ട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/101556/naxalite-history-is-never-a-book-of-losses-m-m-somasekaran)