---
title: "സംതൃപ്ത സേവനം; രാജ്യാതിർത്തി കാത്ത് പ്രദീപ്കുമാർ ജന്മനാട്ടിലേക്ക് "
english_title: "The soldier was welcomed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/101565/the-soldier-was-welcomed"
published_at: "2023-03-06T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6405a24b901c6_SANIKAN_SWEEKARANAM.jpg"
keywords: []
---

# സംതൃപ്ത സേവനം; രാജ്യാതിർത്തി കാത്ത് പ്രദീപ്കുമാർ ജന്മനാട്ടിലേക്ക് 

> **Lead Summary:** **വടകര: **28 വർഷത്തെ രാജ്യസേവനം കഴിഞ്ഞു ജന്മനാട്ടിലേക്ക് തിരിച്ചെത്തിയ സൈനികന് സ്വീകരണം നൽകി. സുബൈദാർ പ്രദീപ്കുമാർ എൻ.പി കൂത്താളിയ്ക്കാണ് ഡിഫൻസ് സൊസൈറ്റി കാലിക്കറ്റ് സ്വീകരണം നൽകിയത്.

## Article Content

**വടകര: **28 വർഷത്തെ രാജ്യസേവനം കഴിഞ്ഞു ജന്മനാട്ടിലേക്ക് തിരിച്ചെത്തിയ സൈനികന് സ്വീകരണം നൽകി. സുബൈദാർ പ്രദീപ്കുമാർ എൻ.പി കൂത്താളിയ്ക്കാണ് ഡിഫൻസ് സൊസൈറ്റി കാലിക്കറ്റ് സ്വീകരണം നൽകിയത്.

വടകര റെയിൽവേ സ്റ്റേഷനിൽ വച്ച് നടന്ന സ്വീകരണ ചടങ്ങിൽ സൊസൈറ്റി പ്രസിഡണ്ട് അജയകുമാർ പൂച്ചെണ്ട് നൽകി. ഷാജി മുത്താമ്പി പൊന്നാട അണിയിച്ചു.

പ്രമോദ് അയനിക്കാട് ഹാരാർപ്പണം നടത്തി. രാജീവൻ പുറക്കാട് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/101565/the-soldier-was-welcomed)