വടകര: ചോറോട് രാമത്ത് പുതിയകാവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തിന് കൊടിയേറി. രാവിലെ അഭിഷേകം. ഉഷപൂജ, നിവേദ്യ പൂജ, കൊടുക്ക എന്നിവ നടക്കും.


വൈകുന്നേരം കലവറ നിറക്കൽ. മാങ്ങോട്ടുപാറ, മുയിപ്ര പടിഞ്ഞാറ് മണിയാറത്ത്മുക്ക് പ്രദേശങ്ങളിൽ നിന്നും അന്നദാനത്തിന് ആവശ്യമായ സാധനങ്ങളുമായി എത്തുന്ന കലവറനിറക്കൽ ഘോഷയാത്രകൾ ആറ് മണിക്ക് ക്ഷേത്ര തിരുമുമുമ്പിൽ സമർപ്പിച്ചു.
ക്ഷേത്രമാതൃസമിതി ലളിത സഹസ്രനാമർച്ചന നടത്തി.6.30 ന് കോഴിക്കോട് ഗീത് തരംഗ് ഓർകസ്ട്രയുടെ നേതൃത്വത്തിൽ ഹൃദയരാഗങ്ങൾ സംഗീത പരിപാടികൾ നടന്നു.
ക്ഷേത്രം കാരണവർ കെ പി ഗോപാലൻ നായർ കൊടിയുയർത്തി. വെറ്റില കൊടുക്കൽ, തോറ്റവരവ് കുളിച്ചെഴുന്നളത്ത് നൃത്തം വെള്ളാട്ടങ്ങൾ എന്നിവ നടന്നു.
മാർച്ച് 6ന് പുലർച്ചെ 5 മണിക്ക് നരമ്പിൽ ഭഗവതി തിറ (പോതി ) കണ്ണങ്ങാട്ട്ഭഗവതി പുലിയൂർകാളി തിറകൾ ഉച്ചയ്ക്ക് അന്നദാനം 2 മണിക്ക് ഉച്ചതോറ്റം കുളിച്ചെഴുന്നളത്ത് നൃത്തം വെള്ളാട്ടങ്ങൾ ദീപാരാധന തിറകൾ രാത്രി 9 മണിക്ക് സ്റ്റാർ ഷോ (അവതരണം മ്യൂസിക് വേൾഡ് ഡിജിറ്റൽ ഓർക്കസ്ട്ര, കോഴിക്കോട് ) എന്നിവ നടക്കും.
Chorod Ramath Kavu festival