---
title: "വ്യാജ വാർത്ത; വടകരയിൽ ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ പ്രതിഷേധ കൂട്ടായ്മ "
english_title: "The All India Lawyers Union protested"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/101767/the-all-india-lawyers-union-protested"
published_at: "2023-03-07T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6406ebcc05030_LAWYERS_PROTEST.jpg"
keywords: []
---

# വ്യാജ വാർത്ത; വടകരയിൽ ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ പ്രതിഷേധ കൂട്ടായ്മ 

> **Lead Summary:** **വടകര:** വ്യാജവാർത്ത നിർമ്മിതിയെന്ന് ആരോപിച്ച് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ പ്രതിഷേധവുമായി രംഗത്ത്. ഏഷ്യാനെറ്റ്‌ ന്യൂസിന്റെ വ്യാജ വാർത്തക്കെതിരെയാണ് വടകരയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.

## Article Content

**വടകര:** വ്യാജവാർത്ത നിർമ്മിതിയെന്ന് ആരോപിച്ച് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ പ്രതിഷേധവുമായി രംഗത്ത്. ഏഷ്യാനെറ്റ്‌ ന്യൂസിന്റെ വ്യാജ വാർത്തക്കെതിരെയാണ് വടകരയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.

വടകര കോടതി പരിസരത്ത് വെച്ച് സംസ്ഥാന കമ്മറ്റി മെംമ്പർ അഡ്വ.പി. സ്മിത ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസി.അഡ്വ കെ ഷാജീവ് അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ ജോയിന്റ് സെക്രട്ടറി രാഹുലൻ. വി.പി, അഡ്വ: മൃദുല , അഡ്വ: സിജിത്ത് എം. സംസാരിച്ചു. വ്യാജ വാർത്തയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് ബ്യൂറോ ക്രൈം ബ്രാഞ്ച് അന്വേഷണത്തിനായി സന്ദർശനം നടത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസിലെ ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ വെച്ച് വ്യാജ വാർത്ത നിർമ്മിച്ചു എന്നായിരുന്നു ആരോപണം. നിലമ്പൂർ എം.എൽ.എ പി.വി അൻവർ ഇക്കാര്യം നിയമസഭയിൽ ഉന്നയിക്കുകയായിരുന്നു.

തുടർന്നായിരുന്നു കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്.****

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/101767/the-all-india-lawyers-union-protested)