---
title: "ജൽ ജീവൻ മിഷൻ; രചനാ മത്സര വിജയികളെ അനുമോദിച്ചു "
english_title: "Essay competition winners felicitated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/101815/essay-competition-winners-felicitated"
published_at: "2023-03-07T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640720ef77cb3_JAL_JEEVAN.jpg"
keywords: []
---

# ജൽ ജീവൻ മിഷൻ; രചനാ മത്സര വിജയികളെ അനുമോദിച്ചു 

> **Lead Summary:** **ഏറാമല: **ഏറാമലയിൽ രചനാ മത്സര വിജയികളെ അനുമോദിച്ചു. ഏറാമല ഗ്രാമപഞ്ചായത്തിൽ ജൽ ജീവൻ മിഷനുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പഞ്ചായത്ത് തല സ്കൂൾ സാഹിത്യ-രചന മത്സരത്തിൽ വിജയിച്ചവരെയാണ് അനുമോദിച്ചത്.

## Article Content

**ഏറാമല: **ഏറാമലയിൽ രചനാ മത്സര വിജയികളെ അനുമോദിച്ചു. ഏറാമല ഗ്രാമപഞ്ചായത്തിൽ ജൽ ജീവൻ മിഷനുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പഞ്ചായത്ത് തല സ്കൂൾ സാഹിത്യ-രചന മത്സരത്തിൽ വിജയിച്ചവരെയാണ് അനുമോദിച്ചത്.

ഏറാമല പഞ്ചായത്ത് പ്രസിഡൻ്റ് ഷക്കീല ഈങ്ങോളി ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ചു. പഞ്ചായത്തിലെ പത്ത് സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കാണ് സമ്മാനദാനം നൽകിയത്.

'എല്ലാവർക്കും ശുദ്ധജലം, ജലഗുണമേന്മ, ജലസംരക്ഷണം' എന്ന സന്ദേശത്തെ അടിസ്ഥാനമാക്കി ജൽ ജീവൻ മിഷൻ പദ്ധതി നിർവ്വഹണ സഹായ ഏജൻസിയായ സുസ്ഥിരയാണ് പരിപാടി സംഘടിപ്പിച്ചത്.

ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഏറാമല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ദീപുരാജ് കെ. അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ചെയർപേഴ്സൺമാരായ എം.പി. പ്രസീത, പ്രഭാകരൻ പറമ്പത്ത്, വിവിധ വാർഡ് മെമ്പർമാർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/101815/essay-competition-winners-felicitated)