---
title: "വനിതാദിനം: പാര്‍ക്കോയില്‍ ഷീ ഹെല്‍ത്ത് ചെക്കപ്പും വനിതാ ശില്പശാലയും "
english_title: "'She Health Checkup' and Women's Workshop organized at Parko"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/101817/she-health-checkup-and-womens-workshop-organized-at-parko"
published_at: "2023-03-07T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64072306204f8_HEALTH_CHECH_UP.jpg"
keywords: []
---

# വനിതാദിനം: പാര്‍ക്കോയില്‍ ഷീ ഹെല്‍ത്ത് ചെക്കപ്പും വനിതാ ശില്പശാലയും 

> **Lead Summary:** **വടകര: **വനിതാദിനത്തോടനുബന്ധിച്ച് പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് വനിതകള്‍ക്ക് ഷീ ഹെല്‍ത്ത് ചെക്കപ്പ് ക്യാമ്പും ആരോഗ്യ ശില്പശാലയും സംഘടിപ്പിക്കുന്നു.

## Article Content

**വടകര: **വനിതാദിനത്തോടനുബന്ധിച്ച് പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് വനിതകള്‍ക്ക് ഷീ ഹെല്‍ത്ത് ചെക്കപ്പ് ക്യാമ്പും ആരോഗ്യ ശില്പശാലയും സംഘടിപ്പിക്കുന്നു.

വനിതാദിനമായ മാര്‍ച്ച് എട്ടു മുതല്‍ 31 വരെ നടക്കുന്ന ഷീ ഹെല്‍ത്ത് ചെക്കപ്പില്‍ 16 പരിശോധനകള്‍ 2520 രൂപക്ക് നല്‍കും. കുടുംബാംഗങ്ങളായ രണ്ടു പേര്‍ ഒരുമിച്ച് രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ 10 ശതമാനം ഇളവ് അനുവദിക്കും.

ഗര്‍ഭകാല കൗണ്‍സിലിംഗ്, ഫിറ്റ്‌നസ് ട്രൈനിംഗ്, സൗന്ദര്യ സംരക്ഷണം, മാനസീകാരോഗ്യം, സ്വയം പ്രതിരോധം, നിയമപരമായ അവകാശങ്ങള്‍, ആരോഗ്യകരമായ ആഹാരക്രമം തുടങ്ങിയ സെഷനുകള്‍ ഉള്‍പ്പെടുന്ന സമ്പൂര്‍ണ്ണ സ്ത്രീ ശില്പശാല 16ന് നടക്കും.

ഷീ ഹെല്‍ത്ത് ചെക്കപ്പിനും ശില്പശാലയില്‍ പങ്കെടുക്കുന്നതിനും 0496 3519999, 0496 2519999 എന്നീ നമ്പറുകളില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/101817/she-health-checkup-and-womens-workshop-organized-at-parko)