---
title: "റോഡ് ടെസ്റ്റിനിടെ പീഡനശ്രമം;  മോട്ടോർ വാഹന ഉദ്യോഗസ്ഥനെതിരെ കണ്ണീരോടെ യുവതി"
english_title: "Attempted harassment during road test; Woman in tears against motor vehicle officer"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/101821/Attempted-harassment-during-road-test-Woman-in-tears-against-motor-vehicle-officer"
published_at: "2023-03-07T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64072807f25cb_motor_case_1.jpg"
keywords: []
---

# റോഡ് ടെസ്റ്റിനിടെ പീഡനശ്രമം;  മോട്ടോർ വാഹന ഉദ്യോഗസ്ഥനെതിരെ കണ്ണീരോടെ യുവതി

> **Lead Summary:** **വടകര : **ഡ്രൈവിംഗ് ലൈസൻസിനായുള്ള റോഡ് ടെസ്റ്റിനിടെ പീഡനശ്രമം. പരിഭ്രാന്തയായ യുവതി വാഹനത്തിൽ നിന്ന് ഇറങ്ങിയോടി. മോട്ടോർ വാഹന ഉദ്യോഗസ്ഥനിൽ നിന്നുണ്ടായ മോശം പെരുമാറ്റം യുവതി മാധ്യമങ്ങളോട് വിശദീകരിച്ചത് കണ്ണീരോടെ.

## Article Content

**വടകര : **ഡ്രൈവിംഗ് ലൈസൻസിനായുള്ള റോഡ് ടെസ്റ്റിനിടെ പീഡനശ്രമം. പരിഭ്രാന്തയായ യുവതി വാഹനത്തിൽ നിന്ന് ഇറങ്ങിയോടി. മോട്ടോർ വാഹന ഉദ്യോഗസ്ഥനിൽ നിന്നുണ്ടായ മോശം പെരുമാറ്റം യുവതി മാധ്യമങ്ങളോട് വിശദീകരിച്ചത് കണ്ണീരോടെ.

വീട്ടമ്മയുടെ പരാതിയിൽ വടകരയിലെ മോട്ടോർ വാഹന ഉദ്യോഗസ്ഥനായ സുരേഷിനെതിരെ വടകര പൊലീസ് കേസെടുത്തു.

ചെമ്മരത്തൂരിൽ ഡ്രൈവിംഗ് ടെസ്റ്റിങ്ങിനിടെ ഇന്ന് രാവിലെയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ വീട്ടമ്മയോട് മോശമായി പെരുമാറിയതായി പരാതി ഉയർന്നത്. വടകര കോട്ടപ്പള്ളി റോഡിൽ റോഡ് ടെസ്റ്റിങ്ങിനിടെയാണ് സംഭവം.

ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടായ വൈകൃത സ്വഭാവം കൂടെയുണ്ടായിരുന്നവരോട് പറയുകയായിരുന്നു. സംഭവത്തിൽ കുരുക്കിലാട് സ്വദേശിനിയായ വീട്ടമ്മ വടകര ഡിവൈഎസ്പി ഓഫീസിൽ നേരിട്ടെത്തി പരാതി നൽകി.

** യുവതി പറയുന്നതിങ്ങനെ....** 'എച്ച്' പാസായതിനുശേഷം റോഡ് ടെസ്റ്റിന് വേണ്ടിയായിരുന്നു താൻ ചെമ്മരത്തൂരിലേക്ക് പോയത് . കൂടെയുള്ള മൂന്നുപേരുടെ അവസരം കഴിഞ്ഞതിനുശേഷം അവസാനമായിട്ടായിരുന്നു തൻ്റെ അവസരം. കയറിയ ഉടനെ തന്നെ എംവിഐ മോശം പെരുമാറ്റം ആരംഭിച്ചു.

വണ്ടി മൂവ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ ഹാൻഡ് ബ്രേക്ക് താഴ്ത്തി. മൂവ് ചെയ്യാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ വലതു കൈ തൻ്റെ ഇടതു കൈയ്യുടെ ഉൾവശത്തോടു കൂടി തന്റെ നെഞ്ചിലേക്ക് സ്പർശിച്ചു. സ്റ്റിയറിങ്ങിന്റെ അടിഭാഗം പിടിക്കുന്ന പോലെയായിരുന്നു അദ്ദേഹം അഭിനയിച്ചത്.

പിന്നെ തനിക്കൊന്നും ചെയ്യാൻ സാധിച്ചില്ല. താൻ പരിഭ്രാന്തയായി. വണ്ടി സ്റ്റിയറിംഗ് പിടിച്ചു മുന്നോട്ട് നീക്കുവാനോ, ഗിയർ മാറ്റുവാനോ സാധ്യമാകുന്നില്ല. ആദ്യമായിട്ടാണ് ജീവിതത്തിൽ ഇത്തരത്തിലുള്ള ഒരു പ്രതിസന്ധി അനുഭവിക്കേണ്ടി വന്നത്. നിങ്ങളുടെ ലൈസൻസ് ആവശ്യകത എത്രയും പെട്ടെന്ന് ശരിയാക്കാൻ വേണ്ടിയല്ലേ ഇത്.

ഞാൻ പറയും പോലെ ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് എത്രയും പെട്ടെന്ന് ലൈസൻസ് ലഭിക്കില്ലേ.?.ഉദ്യോഗസ്ഥനോട് സഹകരിക്കണമെന്നുള്ള അർത്ഥത്തിലായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. ഞാൻ ആവശ്യപ്പെടുന്ന പോലെ ചെയ്യാൻ സാധിച്ചില്ലെങ്കിൽ സൈഡിൽ വണ്ടി നിർത്തി ഇറങ്ങി പോയിക്കോ. എന്ന് ഉച്ചത്തിൽ പറഞ്ഞു.

ഇതോടെ വണ്ടി നിർത്തി രക്ഷപ്പെടുകയായിരുന്നുവെന്നും ഇവർ പറഞ്ഞു. ഇറങ്ങിയ ഉടനെ വീട്ടമ്മ തൻ്റെ ഡ്രൈവിംഗ് ടീച്ചറോടും കൂടെയുണ്ടായിരുന്നവരോടും സംഭവിച്ച കാര്യങ്ങളെല്ലാം വിശദീകരിച്ചു. കരഞ്ഞുകൊണ്ടായിരുന്നു ആ നിമിഷങ്ങൾ ഒക്കെയും കൂടെയുള്ളവരോട് പങ്കുവെച്ചത്.

ആർ.ടി.ഒ ഉദ്യോഗസ്ഥനെ മുൻ പരിചയം പോലുമില്ല ഈ വീട്ടമ്മയ്ക്ക്. തൻ്റെ ആദ്യ ഡ്രൈവിംഗ് ടെസ്റ്റിങ്ങിനിടെയുണ്ടായ അനുഭവത്തിൽ അതീവ ദുഃഖത്തിലാണ് വീട്ടമ്മ. സമാനമായ ഒരു അനുഭവം മറ്റൊരു പെൺകുട്ടിക്കോ വീട്ടമ്മയ്ക്കോ ഉണ്ടാവരുത് എന്നാണ് ഇവരുടെ പ്രാർത്ഥന.

കുരുക്കിലാടുള്ള ഈ വീട്ടമ്മയുടെ അനുഭവം പൊതുസ്ഥലങ്ങളിലും പൊതു ഇടങ്ങളിലും എത്രമാത്രം സ്ത്രീകൾ സുരക്ഷിതരാണ് എന്ന് ഒരിക്കൽ കൂടി ചോദ്യ ചിഹ്നമാകുന്നു.?

ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്നും ഉറച്ച ശബ്ദമുണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. വടകര പോലീസിന്റെ നേതൃത്വത്തിൽ ശക്തമായ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഓരോ വനിതാ ഡ്രൈവിംഗ് പഠിതാക്കളും.

****

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/101821/Attempted-harassment-during-road-test-Woman-in-tears-against-motor-vehicle-officer)