---
title: "ഏറാമല സർവ്വീസ് സഹകരണ ബാങ്ക്; 12-ാമത് ശാഖ നാളെ മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും "
english_title: "The Ereaamala service co-operative bank will inaugurate the 12th branch tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/101927/the-ereaamala-service-co-operative-bank-will-inaugurate-the-12th-branch-tomorrow"
published_at: "2023-03-08T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64081274268a7_eramala_bank_press.jpg"
keywords: []
---

# ഏറാമല സർവ്വീസ് സഹകരണ ബാങ്ക്; 12-ാമത് ശാഖ നാളെ മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും 

> **Lead Summary:** **വടകര : **ഏറാമല സർവ്വീസ് സഹകരണ ബേങ്കിന്റെ 12-ാമത് ശാഖ മാർച്ച് 9 ന് വൈകു. 6.30 ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുമെന്ന് ബാങ്ക് അധികൃതർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

## Article Content

**വടകര : **ഏറാമല സർവ്വീസ് സഹകരണ ബേങ്കിന്റെ 12-ാമത് ശാഖ മാർച്ച് 9 ന് വൈകു. 6.30 ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുമെന്ന് ബാങ്ക് അധികൃതർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ഓർക്കാട്ടേരി കെ. കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയൽ ജി.വി.എച്ച്.എസ്.സ്കൂളിന് സമീപത്താണ് ശാഖ പ്രവർത്തനം ആരംഭിക്കുന്നത് ഒരു ഗ്രാമപഞ്ചായത്തിലെ മൂന്നിൽ രണ്ട് ഭാഗം വരുന്ന പ്രദേശത്ത് 12 ശാഖകൾ ഉള്ള ഒരേയൊരു ബേങ്ക് എന്ന പേർ കൂടി ഏറാമല ബേങ്ക് കരസ്ഥമാക്കുകയാണ് .

ആധുനിക ബേങ്കിങ് സൗകര്യങ്ങൾ ഉപഭോക്താവിന്റെ വീട്ട് മുറ്റത്തും, സേവനങ്ങൾ വിരൽ തുമ്പിലും എത്തിക്കുക എന്ന ബേങ്കിന്റെ പ്രഖ്യാപിത ലക്ഷ്യം നിറവേറ്റുന്നതിന് വേണ്ടിയാണ് ഈ ശാഖയ്ക്ക് അംഗീകാരം വാങ്ങിയിട്ടുള്ളത്.

എല്ലാ ശാഖകളും ലാഭകരമായി പ്രവർത്തിച്ചു വരുന്നതായും ആധുനിക ബേങ്കിംഗ് സംവിധാനത്തിന്റെ ഭാഗമായുള്ള വിവിധ ബേങ്കുകളിലെ നിക്ഷേപകർക്ക് അവരുടെ എക്കൗണ്ടിലൂടെ നിക്ഷേപം നടത്താനും, പണം പിൻവലിക്കാനുമുള്ള എ.ടി.എം സംവിധാനം ഹെഡ് ഓഫീസിൽ സ്ഥാപിച്ചിട്ടുണ്ട്.

കോർ ബാങ്കിംഗ് സംവിധാനം നിലവിലുള്ള ബേങ്കിന് ഏത് ശാഖയിലൂടെയും പണം ഇടപാടുകൾ നടത്താനുള്ള സൗകര്യ മുണ്ട്, RTGS/NEFT സംവിധാനം നിലവിലുണ്ട്.

ബാങ്കിന്റെ മധുരം ബാന്റ് നെയ്മിലുള്ള വെളിച്ചെണ്ണ, വെർജിൻ ഓയിൽ, വെന്ത വെളിച്ചണ്ണ, തേങ്ങപ്പാൽ, ഹെയർ ഓയിൽ നിലവിളക്കെണ്ണ പിണ്ണാക്ക് എന്നിവ ഇന്ന് മാർക്കറ്റിൽ ലഭ്യമാകുന്ന ഉൽപന്നങ്ങളാണ്. നാളീകേരത്തിൽ നിന്നും കോക്കനട്ട് മിൽക്ക് പൗഡർ, ലഡു, ചിപ്സ് എന്നിവ കൂടി വിപണിയിൽ ഇറക്കാൻ ഒരുക്കങ്ങൾ പൂർത്തിയായിരിക്കുന്നതായും ബാങ്കിന്റെ ക്ഷേമനിധിയിലൂടെ മെമ്പർമാർക്ക് നിരവധി ആശ്വാസ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്.

85 വയസ്സ് തികഞ്ഞ മെമ്പർമാർക്ക് 1000 രൂപ പ്രതിമാസം പെൻഷൻ, തെങ്ങുകയറ്റ തൊഴിലാളികൾക്ക് ഇൻഷ റൻസ് പദ്ധതി എന്നിവ നടപ്പിലാക്കിട്ടുണ്ട്. സഹകരണ മേഖല നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ പര്യാപ്തമായ വിവിധ വായ്പ പദ്ധതികളും ഇടപാട് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ഓർക്കാട്ടേരിയിൽ ജനങ്ങളുടെ ഏതൊരാവശ്യവും ഒരു കുടകീഴിൽ എന്നതിനെ ആസ്പദമാക്കിയുള്ള വ്യാപരസമുച്ഛമായ ഏറാമല ട്രേഡ് സെന്റർ ആരംഭിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ പൂർത്തിയായിട്ടുണ്ടന്നും പറഞ്ഞു.

ബാങ്ക് ചെയർമാൻ മനയത്ത് ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രിക്കു പുറമേ വടകര എം.എൽ.എ കെ. കെ. രമ, ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഈങ്ങോളി, കോഴിക്കോട് ജോയിന്റ് രജിസ്ട്രാർ ബി. സുധ, കേരള ബാങ്ക് റീജിണൽ ജനറൽ മാനേജർ അബ്ദുൾ മുജീബ് സി, വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.കെ സന്തോഷ്കുമാർ, വടകര അസിസ്റ്റന്റ് രജിസ്ട്രാർ പി. ഷിജു, അസി. ഡയരക്ടർ എം. വി. ഷീല, ഏറാമല ഗ്രാമ പഞ്ചായത്ത് 4-ാം വാർഡ് മെമ്പർ സീമ കൊണ്ടായി തുടങ്ങി വിവിധ പ്രതിനിധികൾ പങ്കെടുക്കും.

വാർത്താ സമ്മേളനത്തിൽ ബാങ്ക് ചെയർമാൻ മനയത്ത് ചന്ദ്രൻ, വൈസ് ചെയർമാൻ പി. കെ. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, ജനറൽ മാനേജർ ടി. കെ. വിനോദൻ, ഡെപ്യൂട്ടി ജനറൽ മാനേജർ എം. കെ. വിജയൻ, കെ. കെ. മനോജ് കുമാർ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/101927/the-ereaamala-service-co-operative-bank-will-inaugurate-the-12th-branch-tomorrow)