---
title: "ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദ കാട്ടിയ എം.വി.ഐ യെ സർവീസിൽ നിന്നും മാറ്റി നിർത്തണം; എസ്ഡിപിഐ"
english_title: "SDPI asks to change from the service of MVI"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/101929/sdpi-asks-to-change-from-the-service-of-mvi"
published_at: "2023-03-08T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6408156266e9c_sdpi.jpg"
keywords: []
---

# ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദ കാട്ടിയ എം.വി.ഐ യെ സർവീസിൽ നിന്നും മാറ്റി നിർത്തണം; എസ്ഡിപിഐ

> **Lead Summary:** **ആയഞ്ചേരി: **ഡ്രൈവിംഗ് ടെസ്റ്റിനിടയിൽ യുവതിയെ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ച വടകര മോട്ടോൾ വാഹന വകുപ്പ് എം.വി.ഐ യെ സർവീസിൽ നിന്നും മാറ്റി നിർത്തി അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ കുറ്റ്യാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

## Article Content

**ആയഞ്ചേരി: **ഡ്രൈവിംഗ് ടെസ്റ്റിനിടയിൽ യുവതിയെ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ച വടകര മോട്ടോൾ വാഹന വകുപ്പ് എം.വി.ഐ യെ സർവീസിൽ നിന്നും മാറ്റി നിർത്തി അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ കുറ്റ്യാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

കേരള സർക്കാർ സ്ത്രീ സുരക്ഷയും വനിതാ ദിനവും കൊട്ടിഘോഷിച്ചു നടത്തുന്ന സാഹചര്യത്തിൽ തന്നെ സർക്കാർ ഡിപ്പാർട്ട്മെൻ്റിലെ ഒരു ഉദ്യോഗസ്ഥൻ സ്ത്രീയെ അപമാനിച്ചത് അങ്ങേ അറ്റം അപലപനീയമാണ്. ഇതിലൂടെ സർക്കാരിൻ്റെ പൊയ്മുഖമാണ് അഴിഞ്ഞ് വീഴുന്നത്.

അഴിമതിയിലും കെടുകാര്യസ്ഥതയിലും മറ്റെല്ലാ സർക്കാർ സംവിധാനങ്ങളെയും പിന്നിലാക്കുന്ന മോട്ടോർ വാഹന വകുപ്പ് ക്രിമിനലുകളായ ഉദ്യോഗസ്ഥരുടെ വിളനിലമാവുന്നത് പ്രതിഷേധാർഹമാണെന്ന് വുമൻ ഇന്ത്യാ മൂവ്മെൻ്റ് ജില്ലാ കമ്മറ്റി അംഗം സരിതാ പള്ളിയത്ത് പറഞ്ഞു .

യോഗത്തിൽ എസ്ഡിപിഐ മണ്ഡലം പ്രസിഡൻ്റ് ആർ എം റഹീം മാസ്റ്റർ, മണ്ഡലം സെക്രട്ടറി നവാസ് കല്ലേരി, അസ്മാ റഫീഖ് കടമേരി, സൂപ്പി മാസ്റ്റർ കുറ്റ്യാടി എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/101929/sdpi-asks-to-change-from-the-service-of-mvi)