---
title: "ലൈസൻസ് പുതുക്കൽ; രണ്ടാംഘട്ടത്തിന് വില്യാപ്പള്ളിയിൽ തുടക്കം "
english_title: "The second phase of license renewal has started in Vilyapally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/101975/the-second-phase-of-license-renewal-has-started-in-vilyapally"
published_at: "2023-03-08T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64084c0a7eb5b_lisance.jpg"
keywords: []
---

# ലൈസൻസ് പുതുക്കൽ; രണ്ടാംഘട്ടത്തിന് വില്യാപ്പള്ളിയിൽ തുടക്കം 

> **Lead Summary:** **വില്യാപ്പള്ളി: **ലൈസൻസ് പുതുക്കിയും കെട്ടിട നികുതി അടച്ചും വ്യാപാരികൾ. വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിൽ രണ്ടാംഘട്ട ലൈസൻസ് പുതുക്കൽ ക്യാമ്പ് തുടങ്ങി.

## Article Content

**വില്യാപ്പള്ളി: **ലൈസൻസ് പുതുക്കിയും കെട്ടിട നികുതി അടച്ചും വ്യാപാരികൾ. വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിൽ രണ്ടാംഘട്ട ലൈസൻസ് പുതുക്കൽ ക്യാമ്പ് തുടങ്ങി.

വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത്, വ്യാപാരി വ്യവസായി സമിതി കുട്ടോത്ത് യൂണിറ്റുമായി സഹകരിച്ച് കുട്ടോത്ത്- കാവിൽ റോഡിലാണ് രണ്ടാംഘട്ട ലൈസൻസ് പുതുക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.

2023-24 സാമ്പത്തിക വർഷത്തേക്കുള്ള കച്ചവട വ്യാപാര ലൈസൻസ് പിഴ കൂടാതെ പുതുക്കുന്നതിനായുള്ള അവസാന തീയതി മാർച്ച് 31 ആയി ദീർഘിപ്പിച്ചതിനെ തുടർന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

വിവിധ വാർഡുകളിലെ കെട്ടിടനികുതി പിഴ കൂടാതെ അടക്കാനുള്ള സൗകര്യവും ക്യാമ്പിൽ ഒരുക്കിയിരുന്നു. ലൈസൻസ് പുതുക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനും, സാമ്പത്തിക വർഷാവസാനത്തിലെ ഗ്രാമപഞ്ചായത്ത് ഓഫീസിലെ തിരക്ക് ഒഴിവാക്കുന്നതിനുമുള്ള അവസരം വ്യാപാരികൾ പരമാവധി പ്രയോജനപ്പെടുത്തി.

ഈ അവസരം അമ്പതോളം കച്ചവടക്കാരാണ് പ്രയോജനപ്പെടുത്തിയത്. പഞ്ചായത്ത് ഉദ്യോഗസ്ഥരായ സിബിൻ വി.പി, വിനീത്.വി, അഖിലേഷ് ക്യാമ്പിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/101975/the-second-phase-of-license-renewal-has-started-in-vilyapally)