---
title: "നിഷേധിച്ച് കെഎസ്ഇബി; ട്രാൻസ്ഫോർമർ സ്ഥാപിച്ചിരിക്കുന്നത് കോൺക്രീറ്റിൽ "
english_title: "The transformer is installed in concrete in punjirimil"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/101999/the-transformer-is-installed-in-concrete-in-punjirimil"
published_at: "2023-03-08T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64086d1158026_kseb_tranfomer_1.jpg"
keywords: []
---

# നിഷേധിച്ച് കെഎസ്ഇബി; ട്രാൻസ്ഫോർമർ സ്ഥാപിച്ചിരിക്കുന്നത് കോൺക്രീറ്റിൽ 

> **Lead Summary:** **പുഞ്ചിരി മിൽ: **ചോറോട് പുഞ്ചിരി മില്ലിലെ കെഎസ്ഇബി ട്രാൻസ്ഫോർമർ അപകടകത്തിൽ എന്ന രീതിയിലുള്ള വാർത്ത തെറ്റാണെന്ന് കെഎസ്ഇബി. ഏതാനും ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളിൽ ഇത് സംബന്ധിച്ചുള്ള വാർത്ത വന്നിരുന്നു.

## Article Content

**പുഞ്ചിരി മിൽ: **ചോറോട് പുഞ്ചിരി മില്ലിലെ കെഎസ്ഇബി ട്രാൻസ്ഫോർമർ അപകടകത്തിൽ എന്ന രീതിയിലുള്ള വാർത്ത തെറ്റാണെന്ന് കെഎസ്ഇബി. ഏതാനും ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളിൽ ഇത് സംബന്ധിച്ചുള്ള വാർത്ത വന്നിരുന്നു.

മുട്ടുങ്ങൽ സബ്സ്റ്റേഷന് കീഴിലാണ് പുഞ്ചിരി മില്ലിലെ 100 കെ ഡബ്ല്യു എ ട്രാൻസ്ഫോമർ പ്രവർത്തിക്കുന്നത്. വടകര 110 കെവി സബ്സ്റ്റേഷനിൽ നിന്നാണ് വൈദ്യുതി വരുന്നത്. 11 മീറ്ററാണ് സാധാരണഗതിയിൽ ഒരു പോസ്റ്റിന്റെ ഉയരം.

ഇവിടെ നാല് മീറ്റർ കോൺക്രീറ്റ് ചെയ്ത് ഭിത്തി കെട്ടി സംരക്ഷിച്ചിരിക്കുകയാണ്. മഴക്കാലത്ത് അല്പം മണ്ണ് പോസ്റ്റിന്റെ മുകളിൽ വീണതിനാൽ കോൺക്രീറ്റ് കാണുവാൻ സാധിക്കില്ല. വളരെ ബലത്തിലാണ് ഇത് സ്ഥാപിച്ചത്.

ഇത് അപകടകരമാണ് എന്ന രീതിയിലുള്ള വാർത്ത പ്രചരിക്കുന്നത് തീർത്തും അവാസ്തവമാണ്. ട്രാൻസ്ഫോർമറിന്റെ പിൻഭാഗത്ത് രണ്ട് സ്ട്രൈറ്റ്നർ ഉപയോഗിച്ചുകൊണ്ട് ബലപ്പെടുത്തിയിട്ടുണ്ട്.

ഒന്നര മീറ്ററിലധികം ആഴത്തിലാണ് ഇതിനെ ബലപ്പെടുത്തിയത്. ഏറ്റവും കൂടുതൽ സുരക്ഷയ്ക്കും, കരുതലിനും പ്രാധാന്യം നൽകുന്ന സ്ഥാപനമാണ് കേരളാ വൈദ്യുതി ബോർഡ്.

ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയുടെ പാതയോരത്ത് സ്ഥാപിച്ച ട്രാൻസ്ഫോർമർ ഏത് നിമിഷവും വീഴും എന്നുള്ള വാർത്തക്കെതിരെ പ്രതികരിക്കുകയായിരുന്നു കെഎസ്ഇബി ഉദ്യോഗസ്ഥർ.

ദേശീയപാത വികസനത്തിന്റെ ഭാഗമായി മുട്ടുങ്ങൽ സബ്സ്റ്റേഷന് കീഴിലുള്ള പോസ്റ്റു മാറ്റൽ ജോലികൾ ആരംഭിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. അധികം താമസിയാതെ പുഞ്ചിരി മില്ലിലുള്ള ട്രാൻസ്ഫോർമറും മാറ്റി സ്ഥാപിക്കും.

മുട്ടുങ്ങൽ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ മൂലം വലിയ ആധിക്കാണ് പരിഹാരമായത്. കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളിലായി ട്രാൻസ്ഫോമറിന്റെ അപകടാവസ്ഥയിൽ ജനങ്ങളുടെ ആധിക്കാണ് ഇതോടെ അറുതിയായത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/101999/the-transformer-is-installed-in-concrete-in-punjirimil)