---
title: "തൊണ്ടിവയൽ സമരം; വധശ്രമക്കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു "
english_title: "The court acquitted the accused in the murder in thondivayal protest case "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/102116/the-court-acquitted-the-accused-in-the-murder-in-thondivayal-protest-case"
published_at: "2023-03-09T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6409727716ab7_vatakara_court.jpg"
keywords: []
---

# തൊണ്ടിവയൽ സമരം; വധശ്രമക്കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു 

> **Lead Summary:** **വടകര: **തൊണ്ടിവയൽ സമര വധശ്രമ കേസിലെ പ്രതികളെ വെറുതെ വിട്ടു. പ്രമാദമായ മുക്കാളി തൊണ്ടിവയൽ കുടിവെള്ള സമരത്തിനിടെ ഐസ്പ്ലാൻ്റ് നിർമ്മാണ തൊഴിലാളികളെ വധിക്കാൻ ശ്രമിച്ചെന്ന കേസിലെ പ്രതികളെയാണ് വടകര കോടതി വെറുതെ വിട്ടത്.

## Article Content

**വടകര: **തൊണ്ടിവയൽ സമര വധശ്രമ കേസിലെ പ്രതികളെ വെറുതെ വിട്ടു. പ്രമാദമായ മുക്കാളി തൊണ്ടിവയൽ കുടിവെള്ള സമരത്തിനിടെ ഐസ്പ്ലാൻ്റ് നിർമ്മാണ തൊഴിലാളികളെ വധിക്കാൻ ശ്രമിച്ചെന്ന കേസിലെ പ്രതികളെയാണ് വടകര കോടതി വെറുതെ വിട്ടത്.

ചോമ്പാല പോലീസ് രജിസ്റ്റർ ചെയ്ത എസ് സി 325/17 നമ്പർ കേസിലെ പ്രതികളായ എസ്ഡിപിഐ നേതാവും അഴിയൂർ ഗ്രാമപഞ്ചായത്ത് മെമ്പറുമായ സാലിം അഴിയൂർ, ജെഡിയു അഴിയൂർ പഞ്ചായത്ത് സെക്രട്ടറി കെ.കെ രാജേഷ്, ഹനീഫ സി.പി എന്നിവരെയാണ് വടകര അസിസ്റ്റൻറ് സെഷൻസ് ജഡ്ജ് ദേവികലാൽ വെറുതെ വിട്ടത്.

2015 ഓഗസ്റ്റ് 12നായിരുന്നു കേസിനാസ്പദമായ സംഭവം. മുക്കാളി തൊണ്ടിവയലിൽ കുടിവെള്ള പദ്ധതികൾക്ക് സമീപം ഐസ്പ്ലാൻ്റ് സ്ഥാപിക്കുന്നതിനെതിരെ നടന്ന ജനകീയ സമരത്തിനിടെ നിർമാണ തൊഴിലാളികളെ വധിക്കാൻ ശ്രമിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. തെളിവിൻ്റെ അഭാവത്തിലാണ് പ്രതികളെ കോടതി വെറുതെ വിട്ടത്. പ്രതികൾക്ക് വേണ്ടി അഡ്വ. പി ദിവാകരൻ ഹാജരായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/102116/the-court-acquitted-the-accused-in-the-murder-in-thondivayal-protest-case)