---
title: "തോട് നവീകരണം; രണ്ടാം ഘട്ട നിർമ്മാണത്തിലേക്ക്"
english_title: "Trench upgrade to the second stage production"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/102127/trench-upgrade-to-the-second-stage-production"
published_at: "2023-03-09T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6409794ae292a_thod_naveekaranam.jpg"
keywords: []
---

# തോട് നവീകരണം; രണ്ടാം ഘട്ട നിർമ്മാണത്തിലേക്ക്

> **Lead Summary:** **ആയഞ്ചേരി:** ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ തോട് നവീകരണം രണ്ടാം ഘട്ടത്തിലേക്ക്. ഗ്രാമപഞ്ചായത്തിലെ 12, 5 വാർഡുകളിലൂടെ കടന്ന് പോവുന്ന കരുവാരി തോട് നവീകരണത്തിന്, പഞ്ചായത്ത് ഭരണസമിതി രണ്ടാംഘട്ട പദ്ധതി തയ്യാറാക്കി പ്രവൃത്തി ടെണ്ടർ ചെയ്തു.

## Article Content

**ആയഞ്ചേരി:** ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ തോട് നവീകരണം രണ്ടാം ഘട്ടത്തിലേക്ക്. ഗ്രാമപഞ്ചായത്തിലെ 12, 5 വാർഡുകളിലൂടെ കടന്ന് പോവുന്ന കരുവാരി തോട് നവീകരണത്തിന്, പഞ്ചായത്ത് ഭരണസമിതി രണ്ടാംഘട്ട പദ്ധതി തയ്യാറാക്കി പ്രവൃത്തി ടെണ്ടർ ചെയ്തു.

ആയഞ്ചേരി പഞ്ചായത്തിലെ പ്രധാന നീരൊഴുക്കായ കരുവാരി തോട് നവീകരണത്തിന് ഒന്നാം ഘട്ടത്തിൽ അനുവദിച്ച 14 ലക്ഷം രൂപയുടെ പ്രവൃത്തി പൂർത്തീകരണത്തോടടുത്തപ്പോഴാണ് അടുത്ത ഘട്ടം പ്രവൃത്തി ടെണ്ടർ നടന്നത്.

പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി കുഞ്ഞിരാമൻ മാസ്റ്റർ, അസിസ്റ്റൻ്റ് എഞ്ചിനിയർ ജോർജ്ജ് സി.ജെ എന്നിവർ പ്രവർത്തന പുരോഗതി വിലയിരുത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/102127/trench-upgrade-to-the-second-stage-production)