---
title: "സൈഡ് വീൽ മുച്ചക്രം; ഇ-ടെണ്ടറിനായുള്ള അപേക്ഷ ക്ഷണിച്ചു "
english_title: "Application for e-tender invited"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/102262/application-for-e-tender-invited"
published_at: "2023-03-09T22:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640a12315e7b0_vadakara_block_panmjayath.jpg"
keywords: []
---

# സൈഡ് വീൽ മുച്ചക്രം; ഇ-ടെണ്ടറിനായുള്ള അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** **വടകര: **സൈഡ് വീൽ മുച്ചക്രവാഹനത്തിനായുള്ള ഇ- ടെൻഡർ അപേക്ഷ ക്ഷണിച്ചു. ഐസിഡിഎസ് സിഡിപിഒ യുടെ 2022-23 സാമ്പത്തിക വർഷത്തെ വടകര ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നിർവ്വഹണത്തിൽ ഉൾപ്പെടുത്തിയാണ് പദ്ധതി.

## Article Content

**വടകര: **സൈഡ് വീൽ മുച്ചക്രവാഹനത്തിനായുള്ള ഇ- ടെൻഡർ അപേക്ഷ ക്ഷണിച്ചു. ഐസിഡിഎസ് സിഡിപിഒ യുടെ 2022-23 സാമ്പത്തിക വർഷത്തെ വടകര ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നിർവ്വഹണത്തിൽ ഉൾപ്പെടുത്തിയാണ് പദ്ധതി.

ഇതിന്റെ ഭാഗമായാണ് ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് സൈഡ് വീൽ ഘടിപ്പിച്ച മുചക്ര വാഹനം വിതരണം ചെയ്യുന്നത്. പ്രൊജക്ട് നം. എസ് 0061/2023 പദ്ധതി നിർവ്വഹണം നടത്തുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ഇ-ടെണ്ടർ ക്ഷണിക്കുന്നു.

അടങ്കൽ തുക 721000. ഇ.എം.ഡി 14,790. ടെണ്ടർ ഫോറത്തിന്റെ വില 1190 / (ജിഎസ്ടി 18 % ഉൾപ്പെടെ). ടെണ്ടർ സമർപ്പിക്കാനുളള അവസാന തിയ്യതി മാർച്ച് 18 ന് രാവിലെ 11 മണി .

ടെണ്ടർ തുറക്കുന്ന തിയ്യതി മാർച്ച് 20 ന് രാവിലെ 11.30 ന്. കൂടുതൽ വിവരങ്ങൾക്ക്: 0496 2501822

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/102262/application-for-e-tender-invited)