---
title: "നെറികേടിന് മാപ്പില്ല; ഡിവൈഎഫ്ഐ ജനകീയ സദസ്സ് സംഘടിപ്പിച്ചു "
english_title: "DYFI organized a public meeting"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/102263/dyfi-organized-a-public-meeting"
published_at: "2023-03-09T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640a1377d8252_dyfi_protest.jpg"
keywords: []
---

# നെറികേടിന് മാപ്പില്ല; ഡിവൈഎഫ്ഐ ജനകീയ സദസ്സ് സംഘടിപ്പിച്ചു 

> **Lead Summary:** **വടകര: ** വ്യാജ വാർത്തകൾ സൃഷ്ട്ടിക്കുന്ന ഏഷ്യാനെറ്റിന്റെ നെറികേടിനെതിരെ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി ജനകീയ സദസ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വികേഷ് എം.കെ ആമുഖഭാഷണം നടത്തി.

## Article Content

**വടകര: ** വ്യാജ വാർത്തകൾ സൃഷ്ട്ടിക്കുന്ന ഏഷ്യാനെറ്റിന്റെ നെറികേടിനെതിരെ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി ജനകീയ സദസ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വികേഷ് എം.കെ ആമുഖഭാഷണം നടത്തി.

പരിപാടി മുൻ ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് ആർ എസ് റിബേഷ് അധ്യക്ഷത വഹിച്ചു.

ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ വച്ചുകൊണ്ട് വാർത്ത ചെയ്തത് വളരെ വിവാദമായിരുന്നു. ഈ വിഷയം നിലമ്പൂർ എംഎൽഎ പി വി അൻവർ നിയമസഭയിൽ ഉന്നയിച്ചിരുന്നു.

ഇതിന്റെ ഭാഗമായി ക്രൈം ബ്രാഞ്ച് കോഴിക്കോട് ഓഫീസ് പരിശോധന നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/102263/dyfi-organized-a-public-meeting)