---
title: "സുശക്തം; പുഞ്ചിരിമില്ലിലെ ട്രാൻസ്ഫോമർ പുതിയ പോസ്റ്റുകളിൽ "
english_title: "Transformers in the punjiri mill in new posts"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/102370/transformers-in-the-punjiri-mill-in-new-posts"
published_at: "2023-03-10T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640b1bab06914_post_1.jpg"
keywords: []
---

# സുശക്തം; പുഞ്ചിരിമില്ലിലെ ട്രാൻസ്ഫോമർ പുതിയ പോസ്റ്റുകളിൽ 

> **Lead Summary:** **പുഞ്ചിരി മിൽ: **ചോറോട് പുഞ്ചിരി മില്ലിലെ കെഎസ്ഇബി ട്രാൻസ്ഫോർമർ പുതിയ പോസ്റ്റുകളിൽ സുഭദ്രം. മുട്ടുങ്ങൽ സബ്സ്റ്റേഷന് കീഴിലാണ് പുഞ്ചിരി മില്ലിലെ 100 കെ ഡബ്ല്യു എ ട്രാൻസ്ഫോമർ പ്രവർത്തിക്കുന്നത്.

## Article Content

**പുഞ്ചിരി മിൽ: **ചോറോട് പുഞ്ചിരി മില്ലിലെ കെഎസ്ഇബി ട്രാൻസ്ഫോർമർ പുതിയ പോസ്റ്റുകളിൽ സുഭദ്രം. മുട്ടുങ്ങൽ സബ്സ്റ്റേഷന് കീഴിലാണ് പുഞ്ചിരി മില്ലിലെ 100 കെ ഡബ്ല്യു എ ട്രാൻസ്ഫോമർ പ്രവർത്തിക്കുന്നത്.

വടകര 110 കെവി സബ്സ്റ്റേഷനിൽ നിന്നാണ് വൈദ്യുതി വരുന്നത്. ഇന്ന് രാവിലെ ഏഴു മണിമുതലാണ് വലിയ ക്രൈയിൻ ഉപയോഗിച്ചുകൊണ്ട് ട്രാൻസ്ഫോർമറുകൾ മാറ്റുന്ന പ്രവർത്തി ആരംഭിച്ചത്.

അസിസ്റ്റൻറ് എൻജിനീയർ സുദീപിന്റെ നേതൃത്വത്തിൽ ഇരുപതോളം ജീവനക്കാർ ചേർന്നാണ് ദേശീയപാതയുടെ സമീപത്തു സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോർമർ മറ്റൊരു പോസ്റ്റിലേക്ക് മാറ്റിയത്.

ഇതോടൊപ്പം തന്നെ നിരവധി പോസ്റ്റുകളും മാറ്റി സ്ഥാപിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് സമൂഹമാധ്യമങ്ങളിലും മറ്റും, പുഞ്ചിരി മില്ലിലെ ട്രാൻസ്ഫോർമർ സ്ഥിതി ചെയ്യുന്ന പോസ്റ്റിന് ബലക്കുറവുണ്ട് എന്ന രീതിയിൽ വാർത്ത പ്രചരിച്ചിരുന്നു.

അതുകൊണ്ടാണ് 20 വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ട്രാൻസ്ഫോമർ മാറ്റി തൊട്ടടുത്തുതന്നെയുള്ള പുതിയ പോസ്റ്റുകളിലേക്ക് പുനസ്ഥാപിച്ചത്. കെഎസ്ഇബി സ്റ്റാൻഡേർഡ് നിയമ പ്രകാരം രണ്ട് മീറ്ററോളം ആഴത്തിലാണ് പുതിയ പോസ്റ്റുകൾ ഉറപ്പിച്ചു നിർത്തിയത്.

കൂടാതെ സ്ട്രൈറ്റ്നർ ഉപയോഗിച്ചുകൊണ്ട് ബലപ്പെടുത്തിയിട്ടുമുണ്ട്. ട്രാൻസ്ഫോർമർ പുതിയ പോസ്റ്റുകളിലേക്ക് മാറ്റി സ്ഥാപിച്ചതോടെ കൂടി പ്രദേശവാസികളുടെയും, യാത്രക്കാരുടെയും, ഭയവും ഇല്ലാതെയായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/102370/transformers-in-the-punjiri-mill-in-new-posts)