---
title: "നെറികേടിന് മാപ്പില്ല; ഡിവൈഎഫ്ഐ ജനകീയ പ്രതിഷേധമിരമ്പി "
english_title: "DYFI is a public outcry"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/102434/dyfi-is-a-public-outcry"
published_at: "2023-03-10T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640b672204e37_DYFI.jpg"
keywords: []
---

# നെറികേടിന് മാപ്പില്ല; ഡിവൈഎഫ്ഐ ജനകീയ പ്രതിഷേധമിരമ്പി 

> **Lead Summary:** **കുഞ്ഞിപ്പള്ളി: ** ഏഷ്യാനെറ്റ് ന്യൂസിന്റെ കള്ള വാർത്തയ്ക്കും, എസ്.ഡി.പി.ഐയുടെ നെറികേടിനും മാപ്പില്ലെന്ന് ഡിവൈഎഫ്ഐ. പ്രമുഖ വാർത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസിന്റെ കള്ള വാർത്തകൾക്കും, എസ്ഡിപിയുടെ നെറികേടിനും മാപ്പില്ല എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ജനകീയ പ്രതിഷേധം സംഘടിപ്പിച്ചത്.

## Article Content

**കുഞ്ഞിപ്പള്ളി: ** ഏഷ്യാനെറ്റ് ന്യൂസിന്റെ കള്ള വാർത്തയ്ക്കും, എസ്.ഡി.പി.ഐയുടെ നെറികേടിനും മാപ്പില്ലെന്ന് ഡിവൈഎഫ്ഐ. പ്രമുഖ വാർത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസിന്റെ കള്ള വാർത്തകൾക്കും, എസ്ഡിപിയുടെ നെറികേടിനും മാപ്പില്ല എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ജനകീയ പ്രതിഷേധം സംഘടിപ്പിച്ചത്.

കുഞ്ഞിപ്പള്ളിയിൽ വെച്ച് നടന്ന പ്രതിഷേധ പരിപാടി ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു ഉദ്ഘാടനം ചെയ്തു. ആശിഷ് ചോമ്പാല ആമുഖഭാഷണം നടത്തി.കാവ്യ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി കെ ഭഗീഷ് സംസാരിച്ചു. പ്രതിഷേധ പരിപാടിയിൽ നിരവധി ഡിവൈഎഫ്ഐ പ്രവർത്തകരും, നാട്ടുകാരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/102434/dyfi-is-a-public-outcry)