---
title: "സർവ്വീസ് റോഡില്ല; പ്രവൃത്തി തടഞ്ഞ് സമരസമിതി "
english_title: "There is no service road and the strike committee has blocked the work"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/102557/there-is-no-service-road-and-the-strike-committee-has-blocked-the-work"
published_at: "2023-03-11T18:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640c816f18382_road_block.jpg"
keywords: []
---

# സർവ്വീസ് റോഡില്ല; പ്രവൃത്തി തടഞ്ഞ് സമരസമിതി 

> **Lead Summary:** **വടകര: **ദേശീയപാതയിൽ പാലയാട്ട് നട ഭാഗത്ത് സർവ്വീസ് റോഡ് ഇല്ലാത്തതിനാൽ പ്രതിഷേധിച്ച് സമരസമിതി. സമരസമിതിയുടെ നേതൃത്വത്തിൽ ദേശീയപാത പ്രവർത്തി തടഞ്ഞു. പുതുപ്പണം മേഖല എൻ എച്ച് സമര സമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം. മുരാട് പാലം മുതൽ കരിമ്പന പാലം വരെയുള്ള സ്ഥലത്ത് അണ്ടർപ്പാസ് വേണമെന്നാവിശ്യം ഉന്നയിച്ചു ഇവർ സമരത്തിലായിരുന്നു.

## Article Content

**വടകര: **ദേശീയപാതയിൽ പാലയാട്ട് നട ഭാഗത്ത് സർവ്വീസ് റോഡ് ഇല്ലാത്തതിനാൽ പ്രതിഷേധിച്ച് സമരസമിതി. സമരസമിതിയുടെ നേതൃത്വത്തിൽ ദേശീയപാത പ്രവർത്തി തടഞ്ഞു. പുതുപ്പണം മേഖല എൻ എച്ച് സമര സമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം. മുരാട് പാലം മുതൽ കരിമ്പന പാലം വരെയുള്ള സ്ഥലത്ത് അണ്ടർപ്പാസ് വേണമെന്നാവിശ്യം ഉന്നയിച്ചു ഇവർ സമരത്തിലായിരുന്നു.

ഇപ്പോൾ പാലയാട്ട് നടയിൽ 60 മീറ്ററോളം സർവീസ് റോഡും ഇല്ലാത്ത അവസ്ഥയാണ്. ഇതോടെയാണ് ഈ ഭാഗത്ത് ദേശീയപാത പ്രവർത്തി തടഞ്ഞത്. സ്ഥലത്ത് സമരസമിതി ജനകീയ സമരപ്പന്തലും നാട്ടി. സർവീസ് റോഡ്, അണ്ടർ പാസ് വിഷയങ്ങളിൽ വ്യക്തത വരുത്താതെ പണിതുടരാൻ അനുവദിക്കില്ലെന്ന് സമരസമിതി അറിയിച്ചു.

ഇക്കാര്യം എൻഎച്ച് അതോറിറ്റിയെ അറിയിക്കാമെന്ന് കരാറുകാർ പറഞ്ഞു. ചെയർമാൻ നല്ലാടത്ത് രാഘവൻ, കോഡിനേറ്റർ ഇ കെ വത്സരാജ്, കൗൺസിലർ മാരായ പി രജനി, രജീന, ഫൗസിയ, നേതാക്കളായ എ.പി ഷാജിത്, പി എം വിനു, എ കെ റിയാസ്, സി വി സെമീർ, എ.വി.സിദ്ദീക്ക്, ബിജോയ് ലാൽ, എ കെ നൗഷാദ് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/102557/there-is-no-service-road-and-the-strike-committee-has-blocked-the-work)