---
title: "പെണ്‍ മനസ്സിന് കരുതലേകാന്‍  പിങ്ക്  പൊലീസ് ഇനി വീടുകളിലെത്തും"
english_title: "PINK POLICE PROJECT - RURAL  POLICE "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/10259/pink-police-project-rural-police"
published_at: "2021-11-12T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618e2fcd4734d_PINK POLICE.jpg"
keywords: []
---

# പെണ്‍ മനസ്സിന് കരുതലേകാന്‍  പിങ്ക്  പൊലീസ് ഇനി വീടുകളിലെത്തും

> **Lead Summary:** വടകര : സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി പോലീസ് നടപ്പാക്കുന്ന പിങ്ക് പ്രൊട്ടക്ഷന്‍ പദ്ധതിയുടെ കോഴിക്കോട് റൂറല്‍ ജില്ലാതല ഉദ്ഘാടനം റൂറല്‍ എസ്.പി. ഡോ.എ. ശ്രീനിവാസ് നിര്‍വഹിച്ചു.

## Article Content

വടകര : സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി പോലീസ് നടപ്പാക്കുന്ന പിങ്ക് പ്രൊട്ടക്ഷന്‍ പദ്ധതിയുടെ കോഴിക്കോട് റൂറല്‍ ജില്ലാതല ഉദ്ഘാടനം റൂറല്‍ എസ്.പി. ഡോ.എ. ശ്രീനിവാസ് നിര്‍വഹിച്ചു.

ആദ്യഘട്ടത്തില്‍ രണ്ട് പിങ്ക് ബൈക്കുകളിലായി രണ്ടുവീതം വനിതാ പോലീസുദ്യോഗസ്ഥരെ നിയോഗിച്ചു. ഇവരുടെ സേവനം വടകര, പേരാമ്പ്ര പോലീസ് സബ് ഡിവിഷനുകളിലെ 11 സ്റ്റേഷനുകളില്‍ ലഭ്യമാകും.

ഗാര്‍ഹികപീഡനം നേരിടുന്ന വീട്ടമ്മമാരെ നേരിട്ട് സന്ദര്‍ശിച്ച് ഇവര്‍ക്ക് നിയമപരവും മാനസികവുമായ പിന്തുണ ഉറപ്പാക്കും. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ നേരിട്ട് വീട്ടിലെത്തും നിയമസഹായവും ആവശ്യമായ കൗണ്‍സിലിംഗ് നല്‍കാനും നിര്‍ദ്ദേശമുണ്ട്.

സ്ത്രീകള്‍ പുറത്ത് പറയാന്‍ മടിക്കുന്ന പരാതികളെ കുറിച്ചും വനിതാ ഉദ്യോഗസ്ഥര്‍ അന്വേഷിക്കും. ഷെറീന, ശ്രീജ, ശാരിക, ബിജി എന്നീ പോലീസുദ്യോഗസ്ഥരാണ് പദ്ധതിയിലുള്ളത്. അഡീഷണല്‍ എസ്.പി. എം. പ്രദീപ് കുമാര്‍, ജനമൈത്രി ജില്ലാ നോഡല്‍ ഓഫീസര്‍ കെ. അശ്വകുമാര്‍, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ടി.വി. സത്യന്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/10259/pink-police-project-rural-police)