---
title: "മാലിന്യ സംസ്കരണം; ദുരിത പൂർണ്ണമാക്കിക്കൊണ്ടാവരുത് യുവകലാസാഹിതി"
english_title: "Youth Art Literature Vadakara Mandal Conference"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/102593/youth-art-literature-vadakara-mandal-conference"
published_at: "2023-03-11T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640ca76c4970a_YUVAKALASAHITHI_F.jpg"
keywords: []
---

# മാലിന്യ സംസ്കരണം; ദുരിത പൂർണ്ണമാക്കിക്കൊണ്ടാവരുത് യുവകലാസാഹിതി

> **Lead Summary:** **വടകര: **മാലിന്യ സംസ്കരണം ദുരിത പൂർണ്ണമാക്കിക്കൊണ്ടാവരുത്.മാലിന്യ സംസ്കരണ രീതിയിൽ ശാസ്ത്രീയ സമീപനങ്ങൾ ഉൾക്കൊണ്ട്, ജനജീവിതം ദുസ്സഹമാകാത്ത തരത്തിൽ ആവണമെന്നും പരിസ്ഥിതി സന്തുലനാവസ്ഥയ്ക്ക് വിഘാതമാകാത്ത തരത്തിൽ വേണമെന്നും യുവകലാസാഹിതി വടകര മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**വടകര: **മാലിന്യ സംസ്കരണം ദുരിത പൂർണ്ണമാക്കിക്കൊണ്ടാവരുത്.മാലിന്യ സംസ്കരണ രീതിയിൽ ശാസ്ത്രീയ സമീപനങ്ങൾ ഉൾക്കൊണ്ട്, ജനജീവിതം ദുസ്സഹമാകാത്ത തരത്തിൽ ആവണമെന്നും പരിസ്ഥിതി സന്തുലനാവസ്ഥയ്ക്ക് വിഘാതമാകാത്ത തരത്തിൽ വേണമെന്നും യുവകലാസാഹിതി വടകര മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.

വടകര പി ആര്‍ ലൈസിയത്തില്‍ ഒരുക്കിയ 'ശ്രീധരൻ വേക്കോട് നഗറി'ൽ നടന്ന പ്രതിനിധി സമ്മേളനം യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡണ്ട് അഷറഫ് കുരുവട്ടൂർ ഉദ്ഘാടനം ചെയ്തു. വടകര മണ്ഡലം പ്രസിഡണ്ട് ഡോ.ശശികുമാർ പുറമേരി അധ്യക്ഷത വഹിച്ചു. പി അനീഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു.

സി.പി.ഐ വടകര മണ്ഡലം സെക്രട്ടറി എൻ.എം. ബിജു, നഗരസഭാ സ്ഥിരം സമിതി അധ്യ ക്ഷൻ പി.സജീവ് കുമാർ , ടി.പി.റഷീദ്, കെ.പി.രമേശൻ , എൻ.പി.അനിൽകുമാർ സംസാരിച്ചു. വൈകീട്ട് നടന്ന സാംസ്കാരിക സമ്മേളനം സോമൻ മുതുവനയുടെ അധ്യക്ഷതയിൽ പ്രശസ്ത കവി ശ്രീനി എടച്ചേരി ഉദ്ഘാടനം ചെയ്തു.

'ചണ്ഡാലഭിക്ഷുകിയുടെ 100 വർഷങ്ങൾ' എന്ന വിഷയത്തിൽ സെമിനാർ നടന്നു. എ.പ്രദീപ് കുമാർ, ഡോ.ശശികുമാർ പുറമേരി എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ടി.കെ. വിജയരാഘവൻ, തയ്യുള്ളതിൽ രാജൻ, വിജയൻ മടപ്പള്ളി, ഗീത ചോറോട്, കെ. വി ജയ്ദീപ് സംസാരിച്ചു. കാലത്ത് നടന്ന, 'വർത്തമാന കേരളം നേരിടുന്ന പ്രശ്നങ്ങൾ' എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ഡിജിറ്റൽ പോസ്റ്റർ പ്രദർശനം പ്രശസ്ത ചി ത്രകാരൻ രാംദാസ് വടകര ഉദ്ഘാടനം ചെയ്തു.

അഡ്വ. ഒ. ദേവരാജ് അധ്യക്ഷത വഹിച്ചു. കലേഷ്.കെ.ദാസ് സ്വാഗതം പറഞ്ഞു. സി.രാമകൃഷ്ണൻ , സി.പി. ബാബു, പി.കെ.സതീശൻ സംസാരിച്ചു. ഭാരവാഹികളായി സോമൻ മുതുവന, ടി.കെ .വിജയരാഘവൻ, രാംദാസ് വടകര (രക്ഷാധികാരികൾ), ഡോ.ശശി കുമാർ പുറമേരി (പ്രസി), ഗീത ചോറോട്, അഡ്വ.ഒ ദേവരാജ്, സിപി ബാബു (വൈ.പ്രസി), എൻ.പി.അനിൽ കുമാർ (സെക്ര), കെ.ജയദീപ്, പി. അനീഷ്, മനോജ് കുയ്യാലിൽ (ജോ.സെക്ര), കെ.പി.രമേശൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/102593/youth-art-literature-vadakara-mandal-conference)