---
title: "ആയഞ്ചേരിയിൽ പിഡബ്ലൂഡി റോഡ് പൂർണ്ണമായി മുറിച്ചത് ദുരിതമാവുന്നു "
english_title: "It is unfortunate that PWD road is completely cut in Ayancheri"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/102600/it-is-unfortunate-that-pwd-road-is-completely-cut-in-ayancheri"
published_at: "2023-03-11T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640cae6f067a0_ayancheri.jpg"
keywords: []
---

# ആയഞ്ചേരിയിൽ പിഡബ്ലൂഡി റോഡ് പൂർണ്ണമായി മുറിച്ചത് ദുരിതമാവുന്നു 

> **Lead Summary:** **വടകര: **അശാസത്രീയമായി പിഡബ്ലൂഡി റോഡ് പൂർണ്ണമായി മുറിച്ചത് യാത്രക്കാർക്ക് ദുരിതമാവുന്നു. ആയഞ്ചേരി നിന്നും പള്ളിയത്ത് തിരുവള്ളൂർ ഭാഗത്തേക്ക് പോവുന്ന പി ഡബ്യൂ ഡി റോഡാണ്. ആയഞ്ചേരി പൊക്ലാറത്ത് താഴെ ഭാഗത്താണ് ഓവുപാലം നിർമ്മിക്കാൻ റോഡ് കുറുകെ മുറിച്ചത്.

## Article Content

**വടകര: **അശാസത്രീയമായി പിഡബ്ലൂഡി റോഡ് പൂർണ്ണമായി മുറിച്ചത് യാത്രക്കാർക്ക് ദുരിതമാവുന്നു. ആയഞ്ചേരി നിന്നും പള്ളിയത്ത് തിരുവള്ളൂർ ഭാഗത്തേക്ക് പോവുന്ന പി ഡബ്യൂ ഡി റോഡാണ്. ആയഞ്ചേരി പൊക്ലാറത്ത് താഴെ ഭാഗത്താണ് ഓവുപാലം നിർമ്മിക്കാൻ റോഡ് കുറുകെ മുറിച്ചത്.

ഇത് യാത്രക്കാർക്ക് ദുരിതമാവുകയാണ്. റോഡ് പൂർണ്ണമായും മുറിച്ചതിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്. ഒരു ഭാഗം മുറിച്ച് പണി പൂർത്തികരച്ചതിന് ശേഷം മാത്രം മറ്റ് ഭാഗം മുറിക്കാൻ പാടുള്ളൂവെന്ന മാനദണ്ഡം പാലിക്കാതെയാണ് കരാർ കമ്പനി പണി നടത്തുന്നത്.

20 ദിവസം കഴിഞ്ഞു ഇതുവരെ പണി എവിടെയും എത്തിയില്ല. റോഡ് പണി പൂർത്തിയാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു പ്രസിഡന്റ് പി സി സനോജ്. അധ്യക്ഷത വഹിച്ചു.

യോഗം ജില്ല പ്രസിഡന്റ് ഷഫീക്ക് തറോപ്പൊയിൽ ഉദ്ഘാടനം ചെയ്തു.യൂസഫ് പള്ളിയത്ത് .പ്രദീപ് ചോമ്പാല കെ ബീനിഷ് ,പി എം നിസാർ, പി അബ്ദുൽ കരീം,. പി കെ .ഇസ്മായിൽ .എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/102600/it-is-unfortunate-that-pwd-road-is-completely-cut-in-ayancheri)