---
title: "ഗതാഗതക്കുരുക്ക്; മാഹിക്കാരുടെ ജീവിതം പൊറുതിമുട്ടുന്നു "
english_title: "The lives of Mahi peoples are struggling in the traffic jam"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/102621/the-lives-of-mahi-peoples-are-struggling-in-the-traffic-jam"
published_at: "2023-03-11T23:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640cc55a8a2a0_block_mahi.jpg"
keywords: []
---

# ഗതാഗതക്കുരുക്ക്; മാഹിക്കാരുടെ ജീവിതം പൊറുതിമുട്ടുന്നു 

> **Lead Summary:** **മാഹി: **രൂക്ഷമായ ഗതാഗതക്കുരുക്കു മൂലം മാഹിക്കാരുടെ ജീവിതം പൊറുതിമുട്ടുന്നു. ഭൂതകാല സംസ്കൃതിയിൽ അഭിരമിക്കുന്ന മാഹിക്കാർ ഇപ്പോൾ കടുത്ത പ്രയാസത്തിലും ദുരിതത്തിലുമാണ്. പുറത്തിറങ്ങിയാൽ ഉദ്ദേശിച്ച ലക്ഷ്യത്തിലെത്താൻ കടുത്ത ബുദ്ധിമുട്ടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.

## Article Content

**മാഹി: **രൂക്ഷമായ ഗതാഗതക്കുരുക്കു മൂലം മാഹിക്കാരുടെ ജീവിതം പൊറുതിമുട്ടുന്നു. ഭൂതകാല സംസ്കൃതിയിൽ അഭിരമിക്കുന്ന മാഹിക്കാർ ഇപ്പോൾ കടുത്ത പ്രയാസത്തിലും ദുരിതത്തിലുമാണ്. പുറത്തിറങ്ങിയാൽ ഉദ്ദേശിച്ച ലക്ഷ്യത്തിലെത്താൻ കടുത്ത ബുദ്ധിമുട്ടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.

വാഹനങ്ങളാൽ വീർപ്പുമുട്ടുകയും, വാഹനങ്ങൾ സാങ്കേതിക കാരണങ്ങളാൽ റോഡിൽ അകപ്പെട്ടു പോയാൽ മണിക്കൂറുകളോളം ജനങ്ങൾ ബന്ദിയാക്കപ്പെടുന്ന ഒരു സാഹചര്യമാണ് നിലവിൽ മാഹിയിലുള്ളത്. 9.47 സ്ക്വയർ കിലോമീറ്റർ മാത്രം വരുന്ന മാഹിയിൽ ചെറു റോഡുകളാൽ സമ്പന്നമാണ് .

പെട്രോളിനും ഡീസലിനും കേരളവുമായി വില വ്യത്യാസം വന്നതോടെ പെട്രോൾ പമ്പുകളിൽ നിത്യേന ഉണ്ടാകുന്ന നീണ്ട വാഹന വരികൾ മാഹിയെ വീർപ്പുമുട്ടിക്കുന്നു .പുറത്തിറങ്ങിയാൽ മണിക്കൂറുകളോളം റോഡിൽ വാഹനവുമായി കാത്തിരിക്കേണ്ടി വരുന്നതോടെ ചെറു വഴികളിലേക്കടക്കം വലിയ വാഹനങ്ങൾ തള്ളിക്കയറി നടക്കാൻ പോലും മാഹിക്കാർ പ്രയാസപ്പെടുന്നു.

ഇടുങ്ങിയ ദേശീയപാത ടൗണിലൂടെ കടന്നു പോകുമ്പോൾ കയറ്റവും ഇറക്കവും വളരെ കൂടുതലുള്ള മാഹിയിൽ ഗതാഗത സ്തംഭനം തുടർക്കഥയാകുന്നു .വാഹനം റോഡിൽ മുടങ്ങിയാൽ ഞൊടിയിടക്കുള്ളിൽ പരിഹാരം ഉണ്ടാവുന്നില്ല .കൂടാതെ അടിയന്തരഘട്ടത്തിൽ ഇടപെടേണ്ട ഇ ആർ ടി (എമർജൻസി റെസ്പോൺസ് ടീം )നാട്ടുകാരുടെ സഹായത്തോടുകൂടി ഭരണകൂടം ഉണ്ടാക്കിയാൽ പോലീസിനും ഭരണകൂടത്തിനും മാഹിയിൽ നിലവിൽ നേരിടുന്ന ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹയാകമാവുന്നതാണ്.

വാഹനങ്ങൾ റോഡിൽ ഗതാഗതം മുടക്കുന്ന കാഴ്ച നിത്യ സംഭവമായി മാഹിയിൽ മാറിയിരിക്കുന്നു .പോലീസുകാർക്ക് മാത്രമായി നിയന്ത്രിക്കാൻ കഴിയുന്നതിനപ്പുറമുള്ള ഒരു പ്രശ്നമായി മാഹിയിൽ ഇത് വളർന്നതോടു കൂടി ജനകീയമായി എമർജൻസി റെസ്പോൺസ് ടീം ഉണ്ടാക്കി പരിഹാരം കാണുകയാണെങ്കിൽ വലിയ ബുദ്ധിമുട്ട് നാട്ടുകാർക്ക് ഒഴിവാക്കി കിട്ടുന്നതാണ്. എന്നാണ് ഇതേക്കുറിച്ച് മാഹിക്കാരുടെ അഭിപ്രായം. ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്ത് ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഓരോ മാഹി നിവാസികളും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/102621/the-lives-of-mahi-peoples-are-struggling-in-the-traffic-jam)