---
title: "ഹാഥ് സേ ഹാഥ് ജോഡോ; ഒഞ്ചിയത്ത് ഗൃഹസന്ദർശന യാത്ര ആരംഭിച്ചു "
english_title: "Onchiyat home visit journey started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/102655/onchiyat-home-visit-journey-started"
published_at: "2023-03-12T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640d68f585f8c_JODO_F.jpg"
keywords: []
---

# ഹാഥ് സേ ഹാഥ് ജോഡോ; ഒഞ്ചിയത്ത് ഗൃഹസന്ദർശന യാത്ര ആരംഭിച്ചു 

> **Lead Summary:** **വടകര: **ഭാരതത്തിലെ ജനങ്ങളെ ജാതിയുടെയും, മതത്തിന്റെയും പേരിൽ ഭിന്നിപ്പിച്ചു നിർത്തുന്ന നരേന്ദ്രമോദി ഭരണകൂടത്തിന്റെ തെറ്റായ സമീപനത്തെ തുറന്നു കാണിക്കുന്നതിനും, ജനമനസ്സുകളിൽ, സ്നേഹത്തിന്റെയും, ഐക്യത്തിന്റെയും സന്ദേശം എത്തിക്കുന്നതിനും എ.ഐ.സി.സി. ആഹ്വാനം ചെയ്ത ഹാഥ് സേ ഹാഥ് ജോഡോ ഗൃഹസന്ദർശനം ഒഞ്ചിയത്ത് തുടക്കമായി.

## Article Content

**വടകര: **ഭാരതത്തിലെ ജനങ്ങളെ ജാതിയുടെയും, മതത്തിന്റെയും പേരിൽ ഭിന്നിപ്പിച്ചു നിർത്തുന്ന നരേന്ദ്രമോദി ഭരണകൂടത്തിന്റെ തെറ്റായ സമീപനത്തെ തുറന്നു കാണിക്കുന്നതിനും, ജനമനസ്സുകളിൽ, സ്നേഹത്തിന്റെയും, ഐക്യത്തിന്റെയും സന്ദേശം എത്തിക്കുന്നതിനും എ.ഐ.സി.സി. ആഹ്വാനം ചെയ്ത ഹാഥ് സേ ഹാഥ് ജോഡോ ഗൃഹസന്ദർശനം ഒഞ്ചിയത്ത് തുടക്കമായി.

മണ്ഡലംതല ഉദ്ഘാടനം മടപ്പള്ളി അറക്കലിൽ വെച്ച് യുഡിഎഫ് വടകര നിയോജകമണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ അരവിന്ദൻ പി.വി.അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. മെമ്പർ സുനിൽ മടപ്പള്ളി മുഖ്യാതിഥിയായിരുന്നു.

നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ്‌ സുബിൻ മടപ്പള്ളി , ഒഞ്ചിയം പഞ്ചായത്ത്‌ ക്ഷേമകര്യസ്റ്റാൻഡിൽ കമ്മിറ്റി ചെയർമാൻ ശാരദാവത്സൻ, യു രഞ്ജിത്ത്, പ്രവീഷ്. കെ.സി, ശ്രീജിത്ത്‌കുമാർ, മുസ്തഫ പുന്നേരിതാഴ, ശ്രീജിത്ത്‌ ഉപ്പാലക്കൽ, ജിജിത്ത് നടേമ്മൽ, മധു.യു, ബിനിത്ത്. സി.പി, അഭിലാഷ് സി. പി, വിനോദൻ. എം. പി, രാജൻ കണ്ണൂക്കര, പ്രകാശൻ. സി. പി., നിധിൻ രാജ് തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/102655/onchiyat-home-visit-journey-started)