---
title: "അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ പ്രൊജക്ട് അസിസ്റ്റന്റ് നിയമനം"
english_title: " In Azhiyoor Grama Panchayat Appointment of Project Assistant"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/10267/in-azhiyoor-grama-panchayat-appointment-of-project-assistant"
published_at: "2021-11-12T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618e3af1684b3_interview .jpg"
keywords: []
---

# അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ പ്രൊജക്ട് അസിസ്റ്റന്റ് നിയമനം

> **Lead Summary:** വടകര: അഴിയൂര്‍ പഞ്ചായത്തില്‍ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ 19 ന് രാവിലെ 10.30 മുതല്‍ ഉച്ചക്ക് 2 മണി വരെ നടത്തും. പ്രായം 18 നും 30 നും മധ്യേപ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി എസ്.ടി വിഭാഗത്തില്‍പെട്ടവര്‍ക്ക് 3 വര്‍ഷത്തെ ഇളവ് ലഭിക്കും.

## Article Content

വടകര: അഴിയൂര്‍ പഞ്ചായത്തില്‍ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ 19 ന് രാവിലെ 10.30 മുതല്‍ ഉച്ചക്ക് 2 മണി വരെ നടത്തും. പ്രായം 18 നും 30 നും മധ്യേപ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി എസ്.ടി വിഭാഗത്തില്‍പെട്ടവര്‍ക്ക് 3 വര്‍ഷത്തെ ഇളവ് ലഭിക്കും.

യോഗ്യത : സംസ്ഥാന സാങ്കേതിക പരീക്ഷാകണ്‍ട്രോളര്‍ / സാങ്കേതിക വിദ്യാഭ്യാസബോര്‍ഡ് നടത്തുന്ന മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴിസ്യല്‍ പ്രാക്ടീസ്(ഡി.സി.പി)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്സ് മാനേജ്‌മെന്റ് എന്നിവയോ ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്ലോമയോ പി.ജി.ഡി.സി.എ യോ പാസ്സായിരിക്കണം.

ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/10267/in-azhiyoor-grama-panchayat-appointment-of-project-assistant)