---
title: "നവയുഗ കലാ കായിക സമിതി രക്തദാന ക്യാമ്പ് നടത്തി "
english_title: "Nava Yuga Kala Sikhira Samiti conducted a blood donation camp"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/102685/nava-yuga-kala-sikhira-samiti-conducted-a-blood-donation-camp"
published_at: "2023-03-12T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640d930b8197b_BLOOD_DONATION_CAMP.jpg"
keywords: []
---

# നവയുഗ കലാ കായിക സമിതി രക്തദാന ക്യാമ്പ് നടത്തി 

> **Lead Summary:** **ഇരിങ്ങണ്ണൂർ: **നവയുഗ കലാ കായിക സമിതി ആന്റ് ഗ്രന്ഥാലയം ഇരിങ്ങണ്ണൂരിന്റെ നേതൃത്വത്തിൽ കോടിയേരി മലബാർ കാൻസർ സെന്റർ രക്തബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്ലബ് പരിസരത്ത് നടന്ന രക്ത ദാന ക്യാമ്പിൽ സ്ത്രീകളടക്കം നിരവധി പേർ പങ്കെടുത്തു.

## Article Content

**ഇരിങ്ങണ്ണൂർ: **നവയുഗ കലാ കായിക സമിതി ആന്റ് ഗ്രന്ഥാലയം ഇരിങ്ങണ്ണൂരിന്റെ നേതൃത്വത്തിൽ കോടിയേരി മലബാർ കാൻസർ സെന്റർ രക്തബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്ലബ് പരിസരത്ത് നടന്ന രക്ത ദാന ക്യാമ്പിൽ സ്ത്രീകളടക്കം നിരവധി പേർ പങ്കെടുത്തു.

എടച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആർ.ഗീത അധ്യക്ഷത വഹിച്ചു. ഡോ. അഞ്ജു കുറുപ്പ്,അരുൺ വളയം,ടി.പി ജയേഷ്, എൻ. എ അമൽജിത്ത്, വി.എം സജീഷ്, ഇഷ്റത്ത് നസീറ ജബീൻ ,കെ.സജേഷ് , കെ.ബാലൻ, വത്സരാജ് മണലാട്ട് , പി. എസ് പ്രണവ് , ആകാശ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം ചെയ്ത രക്തദാതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകൾ ഡോ. അഞ്ജു കുറുപ്പ് ക്ലബ്ബ് ഭാരവാഹികൾക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/102685/nava-yuga-kala-sikhira-samiti-conducted-a-blood-donation-camp)