---
title: "മാനവ സേവനം; സേവാഭാരതിക്ക് അഡ്ജസ്റ്റബിൾ ബെഡ് കൈമാറി "
english_title: "An adjustable bed was handed over to Sevabharati"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/102717/an-adjustable-bed-was-handed-over-to-sevabharati"
published_at: "2023-03-12T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640de4ff4eef7_BED_KAIMARI.jpg"
keywords: []
---

# മാനവ സേവനം; സേവാഭാരതിക്ക് അഡ്ജസ്റ്റബിൾ ബെഡ് കൈമാറി 

> **Lead Summary:** **ചോമ്പാല: **വടകര സേവാഭാരതിക്ക് അഡ്ജസ്റ്റബിൾ ബെഡ് കൈമാറി. ചോമ്പാല കൂവച്ചാലിൽ കുഞ്ഞുലക്ഷ്മി അമ്മയുടെ പാവന സ്മരണയ്ക്കായി മകൾ ജയലളിതയാണ് അഡ്ജസ്റ്റബിൾ ബെഡും അനുബന്ധ ഉപകരണങ്ങളും വടകര സേവാഭാരതിക്ക് കൈമാറിയത്.

## Article Content

**ചോമ്പാല: **വടകര സേവാഭാരതിക്ക് അഡ്ജസ്റ്റബിൾ ബെഡ് കൈമാറി. ചോമ്പാല കൂവച്ചാലിൽ കുഞ്ഞുലക്ഷ്മി അമ്മയുടെ പാവന സ്മരണയ്ക്കായി മകൾ ജയലളിതയാണ് അഡ്ജസ്റ്റബിൾ ബെഡും അനുബന്ധ ഉപകരണങ്ങളും വടകര സേവാഭാരതിക്ക് കൈമാറിയത്.

ഉപകരണങ്ങൾ കുടുംബ പ്രതിനിധി കൂവച്ചാലിൽ വേണുഗോപാലിൽ നിന്നും വടകര സേവാഭാരതി പ്രസിഡണ്ട് പി ദിലീപ് കുമാർ ഓഫീസ് സെക്രട്ടറി പി കെ ശശികുമാർ എന്നിവർ ഏറ്റുവാങ്ങി.

അഴിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ പി കെ പ്രീത അദ്ധ്യക്ഷത വഹിച്ചു. പി കെ പ്രകാശൻ, ഷജിൻ കുമാർ വി കെ, സജേഷ് കുമാർ പി സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/102717/an-adjustable-bed-was-handed-over-to-sevabharati)