---
title: "പോക്കർ ഹാജി സ്മരണ; സ്‌റ്റേജ് ഉദ്ഘാടനവും മികവുത്സവവും ശ്രദ്ധേയമായി "
english_title: "The stage opening and excellence festival was impressive"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/102719/the-stage-opening-and-excellence-festival-was-impressive"
published_at: "2023-03-12T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640de82c3eff9_SMARAKAM.jpg"
keywords: []
---

# പോക്കർ ഹാജി സ്മരണ; സ്‌റ്റേജ് ഉദ്ഘാടനവും മികവുത്സവവും ശ്രദ്ധേയമായി 

> **Lead Summary:** **വടകര: **പൊന്മേരി പറമ്പിലെ കക്കുന്നത്ത് എം എൽ പി സ്കൂളിൽ സ്റ്റേജ് ഉദ്ഘാടനവും മികവുത്സവവും നടത്തി. സ്കൂളിലെ മുൻ മാനേജരായിരുന്ന പാറക്കൽ പോക്കർ ഹാജിയുടെ സ്മരണാർത്ഥം നിർമ്മിച്ച സ്റ്റേജിന്‍റെ ഉദ്ഘാടനം കുറ്റ്യാടി എംഎൽഎ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നിർവ്വഹിച്ചു.

## Article Content

**വടകര: **പൊന്മേരി പറമ്പിലെ കക്കുന്നത്ത് എം എൽ പി സ്കൂളിൽ സ്റ്റേജ് ഉദ്ഘാടനവും മികവുത്സവവും നടത്തി. സ്കൂളിലെ മുൻ മാനേജരായിരുന്ന പാറക്കൽ പോക്കർ ഹാജിയുടെ സ്മരണാർത്ഥം നിർമ്മിച്ച സ്റ്റേജിന്‍റെ ഉദ്ഘാടനം കുറ്റ്യാടി എംഎൽഎ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നിർവ്വഹിച്ചു.

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കാട്ടിൽ മൊയ്തു മാസ്റ്റർ അധ്യക്ഷത വഹിച്ചു.മികവുത്സവമായ 'മേളിതം - 2023' തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി എം ലീന ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എൻ പി ശ്രീലത പ്രതിഭകൾക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

പഠന പരിപോഷണ പരിപാടിയുടെ ഭാഗമായ പഞ്ചായത്ത് ഭൂപട പ്രകാശനം ബിആർസി ടെയിനർ നിഷാന്ത് നിർവ്വഹിച്ചു. പൊയിൽ കുഞ്ഞമ്മദ്, ഡയറ്റ് ഫാക്കൽറ്റി ടി. എൻ.കെ നിഷ, ടി.പി ദാമോദരൻ, നവാസ് കണ്ണാടി, എൻ കെ ഗോവിന്ദൻ, പാറക്കൽ അലി, കെ.എം കുഞ്ഞിരാമൻ, ആർ ടി കുഞ്ഞമ്മദ്, പി ശ്രുതി, സ്ക്കൂൾ ലീഡർ മുഹമ്മദ് മുസമ്മിൽ സംസാരിച്ചു.

ഹെഡ് മിസ്ട്രസ് ഉഷ മന്ദമ്പത്ത് സ്വാഗതവും കാർത്തിക കാദംബരി നന്ദിയും പറഞ്ഞു. ഉദ്ഘാടന ശേഷം സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ഡോ.ആര്യാകൃഷ്ണ പുതിയ സ്‌റ്റേജിൽ ഓട്ടൻതുള്ളൽ അവതരിപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/102719/the-stage-opening-and-excellence-festival-was-impressive)