---
title: "അഭിനന്ദനാർഹം; ഡയാലിസിസ് രോഗികൾക്കായുള്ള പ്രവർത്തനം മാതൃകാപരം മന്ത്രി അഹമ്മദ് ദേവർ കോവിൽ "
english_title: "Exemplary work for dialysis patients by Minister Ahmed Dewar Kovil"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/102733/exemplary-work-for-dialysis-patients-by-minister-ahmed-dewar-kovil"
published_at: "2023-03-12T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640df722df100_dialysis.jpg"
keywords: []
---

# അഭിനന്ദനാർഹം; ഡയാലിസിസ് രോഗികൾക്കായുള്ള പ്രവർത്തനം മാതൃകാപരം മന്ത്രി അഹമ്മദ് ദേവർ കോവിൽ 

> **Lead Summary:** **വടകര: **ഡയാലിസിസ്‌ രോഗികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഡി പി കെ ( ഡയാലിസിസ് പേഷ്യൻ്റ് ഓഫ് കേരള) പ്രവർത്തനം അഭിനന്ദനാർഹമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. ഡയാലിസിസ് രോഗികളുടെ കൂട്ടായ്മ വടകര ടൗൺഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി .

## Article Content

**വടകര: **ഡയാലിസിസ്‌ രോഗികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഡി പി കെ ( ഡയാലിസിസ് പേഷ്യൻ്റ് ഓഫ് കേരള) പ്രവർത്തനം അഭിനന്ദനാർഹമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. ഡയാലിസിസ് രോഗികളുടെ കൂട്ടായ്മ വടകര ടൗൺഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി .

ഇസ്മായിൽ വള്ളിക്കാട് അധ്യക്ഷത വഹിച്ചു. രോഗികൾക്ക്‌ ആശ്വാസം പകരാൻ രോഗികൾ തന്നെ കൂട്ടായ്മ രൂപീകരിക്കുന്നത് ആദ്യമായാണെന്ന് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു. ഇത്തരം പ്രവർത്തനം രോഗികളുടെ കുടുംബത്തിന് ഏറെ അശ്വാസം നൽകും.

രോഗികൾക്കുള്ള ഉപഹാരം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിട്ട.ഹൈകോടതി ജഡ്‌ജി കമാൽ പാഷ മുഖ്യ പ്രഭാഷണം നടത്തി . ഡയാലിസിസ് രോഗികളെ വിവിധ കേന്ദ്രങ്ങളിൽ പരിചരിക്കുന്നവർക്കുള്ള ഉപഹാരങ്ങളും കമാൽ പാഷ നൽകി .ഡി പി കെ യുടെ പ്രവർത്തനത്തിന് ജസീല ആയഞ്ചേരി നൽകിയ ഒന്നരലക്ഷം രൂപ മുനവ്വറലി ശിഹാബ് തങ്ങൾ സ്വീകരിച്ചു.

രോഗികൾക്കുള്ള ടൈലറിംഗ് മെഷീൻ വിതരണം ഡി പി കെ ചെയർമാൻ സിറാജ് ഓർക്കാട്ടേരി നിർവ്വഹിച്ചു . രോഗികൾക്കുള്ള ധനസഹായം സെക്രട്ടറി ഷാക്കിർ ആയഞ്ചേരി വിതരണം ചെയ്തു. എസ് ഐ അബ്ദുസ്സലാം,രാംദാസ് മണലേരി , വടകര ജേർണലിസ്റ്റ് യൂണിയൻ പ്രസിഡന്റ് പി കെ രാധാകൃഷ്ണൻ,റാഷിദ് തങ്ങൾ,മുഹമ്മദ് സാലിഹ്,മജീദ് ഒഞ്ചിയം, നാസർ ആയഞ്ചേരി , ഹാജറ മുതുവടത്തൂർ സംസാരിച്ചു. അഞ്ഞൂറിലധികം പേർ സംഗമത്തിൽ പങ്കെടുത്തു. 'കലാർപ്പണ കേന്ദ്രം' അവതരിപ്പിച്ച വിവിധ കലാപരിപാടികൾ കുടുംബ സംഗമത്തിന് മാറ്റുകൂട്ടി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/102733/exemplary-work-for-dialysis-patients-by-minister-ahmed-dewar-kovil)