---
title: "ദേശീയ പാത സ്ഥലമെടുപ്പ് : എല്‍ എ എന്‍ എച്ച്   ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി"
english_title: " National Highway Land Acquisition: LANH Protests erupted during the march to the office"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/10280/national-highway-land-acquisition-lanh-protests-erupted-during-the-march-to-the-office"
published_at: "2021-11-12T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618e49539585d_nh bypass proteset.jpg"
keywords: []
---

# ദേശീയ പാത സ്ഥലമെടുപ്പ് : എല്‍ എ എന്‍ എച്ച്   ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി

> **Lead Summary:** വടകര :വ്യാപാരികളുടേയും ദേശീയ പാത കര്‍മ്മ സമിതി പ്രവര്‍ത്തകരും അണിചേര്‍ന്ന് എല്‍ എ എന്‍ എച്ച്ഓഫിസി ലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി.ദേശീയ പാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ക്കുള്ള നഷ്ടപരിഹാരവും, വീട് നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസവും ഉറപ്പാക്കി നിയമപരമായി നോട്ടീസ് നല്‍കി മാത്രം കുടിയൊഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് വടകര എല്‍ എ എന്‍ എച്ച് തഹസില്‍ദാരുടെ ഓഫീസിലേക്ക് മാര്‍ച്ചും നില്‍പ്പ് സമരവും നടത്തിയത്.

## Article Content

വടകര :വ്യാപാരികളുടേയും ദേശീയ പാത കര്‍മ്മ സമിതി പ്രവര്‍ത്തകരും അണിചേര്‍ന്ന് എല്‍ എ എന്‍ എച്ച്ഓഫിസി ലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി.ദേശീയ പാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ക്കുള്ള നഷ്ടപരിഹാരവും, വീട് നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസവും ഉറപ്പാക്കി നിയമപരമായി നോട്ടീസ് നല്‍കി മാത്രം കുടിയൊഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് വടകര എല്‍ എ എന്‍ എച്ച് തഹസില്‍ദാരുടെ ഓഫീസിലേക്ക് മാര്‍ച്ചും നില്‍പ്പ് സമരവും നടത്തിയത്.

നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത മാര്‍ച്ച് കര്‍മ്മ സമിതി ജില്ലാ കണ്‍വീനര്‍ എ ടി മഹേഷ് ഉല്‍ഘാടനം ഉദ്ഘാടനം ചെയ്തു. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് എല്‍ എ ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കണമെന്നും , നിയമാനുസൃത നടപടികള്‍ പാലിക്കാതെയും മുന്‍പോട്ട് പോയാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

നിയലംഘനത്തിനുമെതിരെ ജനങ്ങള്‍ക്ക് വേണ്ടി ഏതറ്റംവരെ പോകുമെന്ന് നേതാക്കള്‍ പറഞ്ഞു.വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് എം അബ്ദുള്‍ സലാം അധ്യക്ഷത വഹിച്ചു. ,ദേശീയ പാത കര്‍മ്മ സമിതി സംസ്ഥാന സമിതി അംഗം പ്രദീപ് ചോമ്പാല, എ കെ ജലീല്‍,ഹരീഷ് ജയരാജ് ,പി എ ഖാദര്‍,സി വി ബാലഗോപാല്‍,പി കെ രാമചന്ദ്രന്‍,എ ടി കെ സാജിദ്, പി ബാബുരാജ്, അബു തിക്കോടി , എന്‍ പി ഗോപി,എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/10280/national-highway-land-acquisition-lanh-protests-erupted-during-the-march-to-the-office)