---
title: "തലയിൽ തേങ്ങ വീണു; സാന്റ് ബാങ്ക്സിൽ യുവാവിന് പരിക്കേറ്റു "
english_title: "A young man was injured after a coconut fell on his head in St. Banks beach"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/102817/a-young-man-was-injured-after-a-coconut-fell-on-his-head-in-st-banks-beach"
published_at: "2023-03-13T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640ee00177e1b_sant_banks.jpg"
keywords: []
---

# തലയിൽ തേങ്ങ വീണു; സാന്റ് ബാങ്ക്സിൽ യുവാവിന് പരിക്കേറ്റു 

> **Lead Summary:** **വടകര: **സാന്റ് ബാങ്ക്സ് ബീച്ചിൽ തലയിൽ തേങ്ങ വീണ് യുവാവിന് പരിക്ക്. വടകരയിലെ സഞ്ചാരികളുടെ പറുദീസയായ സാൻഡ് ബാങ്ക്സ് ബീച്ചിലാണ് പ്രദേശവാസിയായ എം.വി മുഹമ്മദ് ഫായിസിന് ബീച്ചിൽ സന്ദർശത്തിനിടയിൽ തേങ്ങാ വീണു പരിക്കേറ്റത്. ഇദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

## Article Content

**വടകര: **സാന്റ് ബാങ്ക്സ് ബീച്ചിൽ തലയിൽ തേങ്ങ വീണ് യുവാവിന് പരിക്ക്. വടകരയിലെ സഞ്ചാരികളുടെ പറുദീസയായ സാൻഡ് ബാങ്ക്സ് ബീച്ചിലാണ് പ്രദേശവാസിയായ എം.വി മുഹമ്മദ് ഫായിസിന് ബീച്ചിൽ സന്ദർശത്തിനിടയിൽ തേങ്ങാ വീണു പരിക്കേറ്റത്. ഇദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

വീഴ്ചയിൽ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണിന് കേടു പറ്റി. സംഭവം അല്പനേരം സംഘർഷത്തിലും രണ്ടുമണിക്കൂറിലേറെ സാൻഡ്ബാങ്ക്സ് ബീച്ച് അടച്ചിടുന്ന അവസ്ഥയിലുമായി. ഏറെ തിരക്കുള്ള ഞായറാഴ്ച ദിവസം തന്നെ അപകടം സംഭവിച്ചത് സഞ്ചാരികളിൽ ആശങ്ക ഉയർത്തി.

സഞ്ചാരികൾക്ക് യാതൊരു സുരക്ഷയും ഇല്ലെന്ന് ആരോപിച്ച് പ്രതിഷേധവും ഉയർന്നു. ഒടുവിൽ തീരദേശ പോലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കി. ഡി ടി പി സി സെക്രട്ടറിയെയും റവന്യൂ ഉദ്യോഗസ്ഥരെ വിളിച്ച് തേങ്ങാ പറിക്കാൻ ഏർപ്പാടാക്കുകയും ചെയ്തു.

സാൻഡ് ബാങ്ക്സിൽ എത്തുന്ന സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ സാധിക്കാതെ വരുന്നതിൽ ഏറെ പരാതികൾ ഉണ്ട്. തേങ്ങകൾ യഥാസമയം പറിക്കണമെന്നും കുട്ടികളും സ്ത്രീകളും വയോജനങ്ങളും അടങ്ങുന്ന സഞ്ചാരികൾക്ക് സുരക്ഷ ഉറപ്പു വരുത്തണമെന്നും വാർഡ് കൗൺസിലർ പി.വി. ഹാഷിം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/102817/a-young-man-was-injured-after-a-coconut-fell-on-his-head-in-st-banks-beach)