---
title: "എന്തിനീ ദ്രോഹം; ടിപ്പർ ലോറി , ജെ.സി.ബി തൊഴിലാളികളെ ദ്രോഹിക്കരുത് -സംയുക്ത തൊഴിലാളി കൺവെൻഷൻ "
english_title: "Don't Harm Tipper Lorry, JCB Workers - Joint Labor Convention"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/102825/dont-harm-tipper-lorry-jcb-workers-joint-labor-convention"
published_at: "2023-03-13T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640ee59770d82_convension_thozhilali.jpg"
keywords: []
---

# എന്തിനീ ദ്രോഹം; ടിപ്പർ ലോറി , ജെ.സി.ബി തൊഴിലാളികളെ ദ്രോഹിക്കരുത് -സംയുക്ത തൊഴിലാളി കൺവെൻഷൻ 

> **Lead Summary:** **വടകര: **ടിപ്പർ ലോറി , ജെ.സി.ബി തൊഴിലാളികളെ ദ്രോഹിക്കുന്ന അധികൃതരുടെ നടപടി നിർത്തണമെന്ന് വടകര താലൂക്ക് സംയുക്ത തൊഴിലാളി കൺവെൻഷൻ ആവശ്യപ്പെട്ടു.

## Article Content

**വടകര: **ടിപ്പർ ലോറി , ജെ.സി.ബി തൊഴിലാളികളെ ദ്രോഹിക്കുന്ന അധികൃതരുടെ നടപടി നിർത്തണമെന്ന് വടകര താലൂക്ക് സംയുക്ത തൊഴിലാളി കൺവെൻഷൻ ആവശ്യപ്പെട്ടു.

വീട് നിർമ്മാണത്തിനും , പച്ചക്കറി കൃഷിക്ക് വേണ്ടിയും മണ്ണ് കൊണ്ടുപോകുന്ന ടിപ്പർ ലോറികളെയും ജെസിബികളെയും വരെ അനധികൃതമായി റവന്യു അധികൃതർ ആഴ്ചകളോളം കസ്റ്റഡിയിൽ വെച്ച് വൻ തുക പിഴക്കുന്നത് നീതീകരിക്കാൻ കഴിയില്ല.

തൊഴിലാളികളെയും കുടുംബങ്ങളെയും പട്ടിണിയിലേക്ക് തള്ളിവിടുന്ന അധികാരികളുടെ സമീപനം അവസാനിപ്പിക്കണമെന്നും കൺവെൻഷൻ അവശ്യപ്പെട്ടു. ടി.കെ.റിമേഷ് ലാൽ അധ്യക്ഷത വഹിച്ചു. ജില്ലാ മോട്ടോർ എംപ്ലോയീസ് അസോസിയേഷൻ ഐ .എൻ . ടി. യു.സി വൈസ് പ്രസിഡണ്ട് കെ.എൻ എ അമീർ ഉദ്ഘാടനം ചെയ്തു.

കെ.കെ. ബൈജു (സി.ഐ ടി.യു) , എം.ബാലകൃഷ്ണൻ (ബി.എം.എസ്) , വിനോദ് ചെറിയത്ത് (ജെ.എൽ യു ) മജിദ് അറക്കിലാട് (എസ് ടി.യു) , വി.കെ.പ്രകാശൻ ,കെ.കെ. നിരീഷ് എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി കെ.എൻ എ അമീർ (ചെയർമാൻ), വിനോദ് ചെറിയത്ത് , മജീദ് അറക്കിലാട് (വൈസ് ചെയർമാൻ മാർ ) , കെ.കെ. ബൈജു (ജനറൽ കൺവീനർ) , വി.കെ.പ്രകാശൻ ,കെ .കെ. നിരീഷ് (ജോ: കൺവീനർ മാർ ) എം.ബാലകൃഷ്ണൻ (ഖജാൻജി ) എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/102825/dont-harm-tipper-lorry-jcb-workers-joint-labor-convention)