---
title: "ഇതാരുടെ ഇന്ത്യ; ശ്രദ്ധേയമായി സെമിനാർ "
english_title: "The seminar was held as part of the 75th anniversary of Onchium's martyrdom"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/102865/the-seminar-was-held-as-part-of-the-75th-anniversary-of-onchiums-martyrdom"
published_at: "2023-03-13T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640f08ec4c492_seminar.jpg"
keywords: []
---

# ഇതാരുടെ ഇന്ത്യ; ശ്രദ്ധേയമായി സെമിനാർ 

> **Lead Summary:** **വെള്ളികുളങ്ങര:** 'ഇതാരുടെ ഇന്ത്യ? ആരാണ് ഹിന്ദു?. 'ആരാണ് മനുഷ്യൻ' എന്താണ് ജീവിതം' എന്നീ വിഷയങ്ങളിൽ സെമിനാർ നടത്തി. ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ എഴുപത്തഞ്ചാമത് വാർഷികാചരണത്തിന്റെ ഭാഗമായി സി പിഐ എം വെള്ളികുളങ്ങര ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്.

## Article Content

**വെള്ളികുളങ്ങര:** 'ഇതാരുടെ ഇന്ത്യ? ആരാണ് ഹിന്ദു?. 'ആരാണ് മനുഷ്യൻ' എന്താണ് ജീവിതം' എന്നീ വിഷയങ്ങളിൽ സെമിനാർ നടത്തി. ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ എഴുപത്തഞ്ചാമത് വാർഷികാചരണത്തിന്റെ ഭാഗമായി സി പിഐ എം വെള്ളികുളങ്ങര ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്.

> "ഇതാരുടെ ഇന്ത്യ' എന്ന സെമിനാറിൽ സ്വാമി സന്ദീപാനന്ദഗിരി സംസാരിച്ചു. ആറ്റുകാൽ പൊങ്കാലയിട്ട ഇഷ്ടികകൾ പൊട്ടിച്ചുകളയാൻ പറഞ്ഞത്, ഏത് സനാതന ഹിന്ദുവിന്റെ പേരിലാണെന്നത് സംഘപരിവാർ വ്യക്തമാക്കണമെന്ന് സ്വാമി സന്ദീപാനന്ദഗിരി ചോദിച്ചു 'ആരാണ് ഹിന്ദു' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

> "ആരാണ് മനുഷ്യൻ, എന്താണ് ജീവിതം' വിഷയത്തിൽ കെ ഇ എൻ സംസാരിച്ചു.പരിപാടിയിൽ സി പി ഐ എം ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി പി ബി നീഷ് അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി കെ അശോകൻ ആമുഖ ഭാഷണം പറഞ്ഞു. ആർ ഗോപാലൻ, പി ശ്രീധരൻ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/102865/the-seminar-was-held-as-part-of-the-75th-anniversary-of-onchiums-martyrdom)