---
title: "കൃത്യനിർവ്വഹണ തടസ്സം; പ്രദേശവാസികൾക്കെതിരെ നിയമ നടപടിയുമായി പഞ്ചായത്ത് "
english_title: "Legal action against the local residents who obstructed the enforcement"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/102878/legal-action-against-the-local-residents-who-obstructed-the-enforcement"
published_at: "2023-03-13T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640f2b525b020_onchiyam_panjayatth.jpg"
keywords: []
---

# കൃത്യനിർവ്വഹണ തടസ്സം; പ്രദേശവാസികൾക്കെതിരെ നിയമ നടപടിയുമായി പഞ്ചായത്ത് 

> **Lead Summary:** **ഒഞ്ചിയം: **ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയ പ്രദേശവാസികൾക്കെതിരെ ഒഞ്ചിയം ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലാണ് പഞ്ചായത്തിന്റെ പ്ലാസ്റ്റിക് തരം തിരിക്കൽ കേന്ദ്രം.

## Article Content

**ഒഞ്ചിയം: **ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയ പ്രദേശവാസികൾക്കെതിരെ ഒഞ്ചിയം ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലാണ് പഞ്ചായത്തിന്റെ പ്ലാസ്റ്റിക് തരം തിരിക്കൽ കേന്ദ്രം.

ഏതാണ്ട് ഒരു വർഷമായി ഇവിടെ പ്ലാസ്റ്റിക്കുകൾ സംഭരിച്ചു വരുന്നു. ഇന്ന് ഒരു കൂട്ടം ആളുകൾ സംഭരണ കേന്ദ്രത്തിന്റെ പൂട്ടുപൊളിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയും ചെയ്തിട്ടുണ്ട്.

സംഭവമറിഞ്ഞ് ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്. പി ശ്രീജിത്ത്, സെക്രട്ടറി എം.പി രജു ലാൽ, അസി.സെക്രട്ടറി വി. ശ്രീകല, വി.ഇ.ഒ.മഹേഷ് സ്ഥലത്തെത്തി.

തുടർന്ന് പഞ്ചായത്ത് സെക്രട്ടറി എം പി രജുലാൽ ചോമ്പാല പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊതുമുതൽ നശിപ്പിച്ചതിനെതിരെയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനെതിരെയുമാണ് പരാതി. ജാമ്യമില്ലാ വകുപ്പുകളാണ് പരാതിയിലുള്ളത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/102878/legal-action-against-the-local-residents-who-obstructed-the-enforcement)