---
title: "101 നോട്  കളി വേണ്ട പണി കിട്ടും ;  അനവാശ്യമായി വിളിച്ച പുറമേരി സ്വദേശിയെ കണ്ടെത്തി"
english_title: " Unnecessary calls to the fire force will be punished"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/10289/unnecessary-calls-to-the-fire-force-will-be-punished"
published_at: "2021-11-12T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618e527656172_FIRE FORCE .jpg"
keywords: []
---

# 101 നോട്  കളി വേണ്ട പണി കിട്ടും ;  അനവാശ്യമായി വിളിച്ച പുറമേരി സ്വദേശിയെ കണ്ടെത്തി

> **Lead Summary:** വടകര: ഫയര്‍ സ്റ്റേഷനില്‍ അത്യാഹിത ആവശ്യങ്ങള്‍ക്കായി മാത്രം ഉപയോഗിക്കുന്ന 101 എന്ന നമ്പറിലേക്ക് അനവാശ്യമായി വിളിച്ചാല്‍ പണി കിട്ടും. കഴിഞ്ഞ ദിവസം വടകര ഫയര്‍ സ്റ്റേഷനില്‍ 101 എന്ന നമ്പറിലേക്ക് ആണ് വടകര പുറമേരി സ്വദേശി നിരന്തരം വിളിക്കുകയും ഉദ്യോഗസ്ഥര്‍ ഫോണ്‍ എടുത്താല്‍ ഒന്നും സംസാരിക്കാതെ ഫോണ്‍ കട്ട് ചെയ്യുകയുമായിരുന്നു. ഉദ്യോഗസ്ഥര്‍ പലതവണ വിലക്കിയെങ്കിലും യുവാവ് ഫോണ്‍വിളി തുടരുകയായിരുന്നു.

## Article Content

വടകര: ഫയര്‍ സ്റ്റേഷനില്‍ അത്യാഹിത ആവശ്യങ്ങള്‍ക്കായി മാത്രം ഉപയോഗിക്കുന്ന 101 എന്ന നമ്പറിലേക്ക് അനവാശ്യമായി വിളിച്ചാല്‍ പണി കിട്ടും. കഴിഞ്ഞ ദിവസം വടകര ഫയര്‍ സ്റ്റേഷനില്‍ 101 എന്ന നമ്പറിലേക്ക് ആണ് വടകര പുറമേരി സ്വദേശി നിരന്തരം വിളിക്കുകയും ഉദ്യോഗസ്ഥര്‍ ഫോണ്‍ എടുത്താല്‍ ഒന്നും സംസാരിക്കാതെ ഫോണ്‍ കട്ട് ചെയ്യുകയുമായിരുന്നു. ഉദ്യോഗസ്ഥര്‍ പലതവണ വിലക്കിയെങ്കിലും യുവാവ് ഫോണ്‍വിളി തുടരുകയായിരുന്നു.

വടകര എസ്.പി.ഓഫിസ് മുഖാന്താരം സൈബര്‍ ടീമിന് പരാതിയുമായി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പരാതി നല്‍കുകയായിരുന്നു. അടുത്ത ദിവസം തന്നെ യുവാവിന് പോലീസിന്റെ പിടിവീണു.. കേസ് എടുക്കരുതെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും സ്റ്റേഷന്‍ ഓഫീസറോട് അപേക്ഷിച്ച യുവാവിനെ താക്കീതോടെ പറഞ്ഞു വിടുകയായിരുന്നു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍.

അത്യാഹിതങ്ങള്‍ക്ക് ആയി 24 മണിക്കൂര്‍ ഉപയോഗിക്കുന്ന 101 എന്ന നമ്പറിലേക്ക് ഇത്തരം അനാവശ്യ കോളുകള്‍ കടന്നു വരുന്നതിലൂടെ നഷ്ടപ്പെടുന്നത് ജീവന്‍ രക്ഷയ്ക്കായി സ്റ്റേഷനിലേക്ക് വിളിക്കുന്ന അനേകം ആളുകള്‍ക്ക് ലഭിക്കുന്ന ജീവന്‍ രക്ഷാ സഹായമാണ്. അത് കൊണ്ട് ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കരുതെന്നും കുട്ടികള്‍ക്ക് കളിക്കുന്നതിനായി തങ്ങളുടെ ഫോണ്‍ നല്‍കുന്ന രക്ഷിതാക്കളോട് ഇതാവര്‍ത്തിക്കരുതെന്ന് ് വടകര ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷന്‍ ഓഫിസര്‍ കെ അരുണ്‍ പത്രകുറിപ്പിലൂടെ ആറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/10289/unnecessary-calls-to-the-fire-force-will-be-punished)