---
title: "സർക്കാർ ധനസഹായം; യന്ത്രവത്കൃത യാന ഉടമകൾക്ക് അപേക്ഷിക്കാം "
english_title: "Government funding; Owners of mechanized vehicles can apply"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/103075/government-funding-owners-of-mechanized-vehicles-can-apply"
published_at: "2023-03-14T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64109a8e90396_danasahayam.jpg"
keywords: []
---

# സർക്കാർ ധനസഹായം; യന്ത്രവത്കൃത യാന ഉടമകൾക്ക് അപേക്ഷിക്കാം 

> **Lead Summary:** **വടകര: **കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന മത്സ്യബന്ധന മേഖലയിലെ യന്ത്രവത്കൃത യാനങ്ങളിൽ റഫ്രിജറേഷൻ യൂണിറ്റ്, സ്‌ലറി ഐസ് യൂണിറ്റ്, ബയോ ടോയ്‌ലറ്റ് എന്നിവ ഒരുക്കുന്നതിന് സർക്കാർ ധനസഹായം നൽകുന്നു.

## Article Content

**വടകര: **കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന മത്സ്യബന്ധന മേഖലയിലെ യന്ത്രവത്കൃത യാനങ്ങളിൽ റഫ്രിജറേഷൻ യൂണിറ്റ്, സ്‌ലറി ഐസ് യൂണിറ്റ്, ബയോ ടോയ്‌ലറ്റ് എന്നിവ ഒരുക്കുന്നതിന് സർക്കാർ ധനസഹായം നൽകുന്നു.

താല്പര്യമുള്ള യന്ത്രവത്കൃത യാന ഉടമകൾ മാർച്ച് 31നകം വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷാഫോമും , അനുബന്ധ രേഖകളും മത്സ്യഭവൻ ബേപ്പൂർ, വെള്ളയിൽ, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിൽ നൽകേണ്ടതാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 0495 2383780

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/103075/government-funding-owners-of-mechanized-vehicles-can-apply)