---
title: "വടകരയിലെ ആംബുലന്‍സ് പണിമുടക്ക് പ്രതിഷേധാര്‍ഹമെന്ന്  മുസ്ലീം യൂത്ത് ലീഗ് "
english_title: " Muslim Youth League protests ambulance strike"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/10309/muslim-youth-league-protests-ambulance-strike"
published_at: "2021-11-12T18:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618e68ab8a45a_AMBULENCE .jpg"
keywords: []
---

# വടകരയിലെ ആംബുലന്‍സ് പണിമുടക്ക് പ്രതിഷേധാര്‍ഹമെന്ന്  മുസ്ലീം യൂത്ത് ലീഗ് 

> **Lead Summary:** **വടകര:** വടകരയിലെ ഒരു വിഭാഗം ആംബുലന്‍സ് ഡ്രൈവര്‍മാര്‍ നടത്തുന്ന ആംബുലന്‍സ് പണിമുടക്ക് പ്രതിഷേധാര്‍ഹമെന്ന് മുസ്ലീം യൂത്ത് ലീഗ് വടകര മുനിസിപ്പല്‍ കമ്മിറ്റി പ്രസ്താവയില്‍ കുറ്റപ്പെടുത്തി.

## Article Content

**വടകര:** വടകരയിലെ ഒരു വിഭാഗം ആംബുലന്‍സ് ഡ്രൈവര്‍മാര്‍ നടത്തുന്ന ആംബുലന്‍സ് പണിമുടക്ക് പ്രതിഷേധാര്‍ഹമെന്ന് മുസ്ലീം യൂത്ത് ലീഗ് വടകര മുനിസിപ്പല്‍ കമ്മിറ്റി പ്രസ്താവയില്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം വടകര സഹകരണ ഹോസ്പിറ്റലില്‍ ഇന്നലെ രാത്രി വാഹനാപകടത്തില്‍ പരുക്ക് പറ്റിയ രോഗിയെ കോഴിക്കോട് കൊണ്ടു പോകാന്‍ വേണ്ടി രോഗിയുടെ ബന്ധുക്കള്‍ ആംബുലന്‍സിനെ വിളിച്ചപ്പോള്‍ ഒരു വിഭാഗം ഡ്രൈവര്‍മാര്‍ തടയുകയായിരുന്നു. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് വാഹനങ്ങള്‍ അവശ്യ സേവനത്തില്‍ ഉള്‍പ്പെട്ടതാണ്. മറ്റ് തൊഴിലിടങ്ങള്‍ സമരം ചെയ്ത് സ്തംഭിപ്പിക്കും പോലെ ആംബുലന്‍സുകള്‍ സ്തംഭിപ്പിക്കുന്നത് നീതി കരിക്കുവാന്‍ കഴിയില്ല.

സമരത്തിന്റെ മറവില്‍ രോഗികളെ കയറ്റി പോകുന്ന ആംബുലന്‍സുകള്‍ തടഞ്ഞത് പ്രതിഷേധാര്‍ഹമാണന്ന് യൂത്ത് ലീഗ് നേതാക്കള്‍ ആരോപിച്ചു. സ്വകാര്യ വ്യക്തികള്‍ക്ക് ലാഭം ഉണ്ടാക്കാന്‍ വേണ്ടിയല്ല ആംബുലന്‍സ് ഓടേണ്ടത്. ജനങ്ങള്‍ക്ക് പ്രയാസം വന്നാല്‍ അവര്‍ക്ക് വേണ്ടി ഓടി എത്തുന്നവരാകണം ആംബുലന്‍സ് ഡ്രൈവര്‍മാര്‍. രോഗിയെയും കൊണ്ടു പോകുന്ന ആംബുലന്‍സ് തടയല്ല വേണ്ടത്. എല്ലാ ആശുപത്രിക്ക് മുന്‍പിലും 24 മണിക്കൂര്‍ ആംബുലന്‍സ് സൗകര്യം ഉറപ്പ് വരുത്താന്‍ അധികൃതരും പോലീസ് ഉദ്യോഗസ്ഥരും തയ്യാറാകണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ആര്‍ സിറാജ്, സഫീര്‍ കെ കെ, അക്ബര്‍ കെ, ഷഫീദ് മാക്കൂല്‍, അഷ്‌റഫ് പണിക്കോട്ടി, അനസ് കെ, മുനീര്‍ സേവന, സഫുവാന്‍ പി വി, അജ്‌നാ സ് പുതിയോട്ടില്‍, ഇമ്രാന്‍ ജമീല എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/10309/muslim-youth-league-protests-ambulance-strike)