---
title: "കീഴല്‍ മുക്ക്  - മുടപ്പിലാവില്‍ റോഡ്  അറ്റകുറ്റ പണി നടത്തണമെന്ന ആവശ്യം ശക്തമാകുന്നു"
english_title: " KEEZHIL MUKKU road maintenance work is getting stronger"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/10314/keezhil-mukku-road-maintenance-work-is-getting-stronger"
published_at: "2021-11-12T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618e70623ad19_KEEZHIL MUKKU ROAD .jpg"
keywords: []
---

# കീഴല്‍ മുക്ക്  - മുടപ്പിലാവില്‍ റോഡ്  അറ്റകുറ്റ പണി നടത്തണമെന്ന ആവശ്യം ശക്തമാകുന്നു

> **Lead Summary:** വടകര: കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന കീഴല്‍ മുക്ക് മുടപ്പിലാവില്‍ റോഡ് അറ്റകുറ്റ പണി നടത്തണം എന്ന ആവശ്യം ഉയരുന്നു . വില്യാപ്പള്ളി മണിയൂര്‍ പഞ്ചായത്തിനെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത് . രണ്ടു പ്രധാന കോളേജുകളിലേക്ക് എത്തിച്ചേരാനും ഈ റോഡിനെ ആശ്രയിക്കണം .മണിയൂര്‍ കുറുന്തോടി മേഖലയില്‍ നിന്നും വടകര ചാനിയം കടവ് റോഡിലേക്ക് എത്തിച്ചേരാനുള്ള പ്രധാന പാതയുമാണിത്. പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തിക്കായി സര്‍ക്കാര്‍ തുക ലഭ്യമാകുന്നുണ്ടെങ്കിലും അധികൃതര്‍ അതിനായി ശ്രമിക്കുന്നിലെന്നാണ് നാട്ടുകാര്‍ പറയുന്നത് . റോഡിന്റെ തകര്‍ച്ച കാരണം നാട്ടുകാര്‍ക്ക് ആശ്രയമായ ജീപ്പ് സര്‍വീസ് ഉള്‍പ്പെടെ നിലവില്‍ നിലച്ചു . പൊട്ടിപൊളിഞ്ഞ റോഡിലൂടെ പ്രദേശത്തെ രണ്ട് പ്രധാന കോളജിലേക്കും കുട്ടികളുമായി പോകുന്ന ഓട്ടോ ഡ്രൈവര്മാരുടെ സ്ഥിതി പരിതാപകരമാണ് . കോളേജിലെത്തുന്ന നൂറുകണക്കിന് കുട്ടികളെ എത്തിക്കാന്‍ ഈ റോഡ് ഉപയോഗിക്കുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ വാഹനങ്ങളുടെ അറ്റകുറ്റ പണിക്കായി വലിയ തുകയാണ് ഇവര്‍ ചിലവാക്കുന്നത് . പരാതികള്‍ പ്രവാഹം ഉയര്‍ന്നിട്ടും അധികൃതരുടെ അനാസ്ഥ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട് .

## Article Content

വടകര: കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന കീഴല്‍ മുക്ക് മുടപ്പിലാവില്‍ റോഡ് അറ്റകുറ്റ പണി നടത്തണം എന്ന ആവശ്യം ഉയരുന്നു . വില്യാപ്പള്ളി മണിയൂര്‍ പഞ്ചായത്തിനെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത് . രണ്ടു പ്രധാന കോളേജുകളിലേക്ക് എത്തിച്ചേരാനും ഈ റോഡിനെ ആശ്രയിക്കണം .മണിയൂര്‍ കുറുന്തോടി മേഖലയില്‍ നിന്നും വടകര ചാനിയം കടവ് റോഡിലേക്ക് എത്തിച്ചേരാനുള്ള പ്രധാന പാതയുമാണിത്. പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തിക്കായി സര്‍ക്കാര്‍ തുക ലഭ്യമാകുന്നുണ്ടെങ്കിലും അധികൃതര്‍ അതിനായി ശ്രമിക്കുന്നിലെന്നാണ് നാട്ടുകാര്‍ പറയുന്നത് . റോഡിന്റെ തകര്‍ച്ച കാരണം നാട്ടുകാര്‍ക്ക് ആശ്രയമായ ജീപ്പ് സര്‍വീസ് ഉള്‍പ്പെടെ നിലവില്‍ നിലച്ചു . പൊട്ടിപൊളിഞ്ഞ റോഡിലൂടെ പ്രദേശത്തെ രണ്ട് പ്രധാന കോളജിലേക്കും കുട്ടികളുമായി പോകുന്ന ഓട്ടോ ഡ്രൈവര്മാരുടെ സ്ഥിതി പരിതാപകരമാണ് . കോളേജിലെത്തുന്ന നൂറുകണക്കിന് കുട്ടികളെ എത്തിക്കാന്‍ ഈ റോഡ് ഉപയോഗിക്കുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ വാഹനങ്ങളുടെ അറ്റകുറ്റ പണിക്കായി വലിയ തുകയാണ് ഇവര്‍ ചിലവാക്കുന്നത് . പരാതികള്‍ പ്രവാഹം ഉയര്‍ന്നിട്ടും അധികൃതരുടെ അനാസ്ഥ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട് .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/10314/keezhil-mukku-road-maintenance-work-is-getting-stronger)