---
title: "മയക്കു മരുന്ന്; വില്യാപ്പള്ളി സ്വദേശി പോലീസ് പിടിയിൽ "
english_title: "A native of Vilyapally was arrested by the police with drugs"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/103155/a-native-of-vilyapally-was-arrested-by-the-police-with-drugs"
published_at: "2023-03-15T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64116c577e480_drug_arrest_villyapally.jpg"
keywords: []
---

# മയക്കു മരുന്ന്; വില്യാപ്പള്ളി സ്വദേശി പോലീസ് പിടിയിൽ 

> **Lead Summary:** **വടകര: **വിൽപ്പനയ്ക്കായി എത്തിച്ച മയക്കുമരുന്നുമായി വില്യാപ്പള്ളി സ്വദേശി പൊലീസ് പിടിയിൽ. 37 കിലോ കഞ്ചാവും 760 ഗ്രാം ഹാഷിഷ് ഓയിലുമായാണ് വില്യാപ്പള്ളി സ്വദേശി ഫിറോസ് അറസ്റ്റിലായത്. കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. ശരത്ബാബുവിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് പ്രതി പിടിയിലായത്.

## Article Content

**വടകര: **വിൽപ്പനയ്ക്കായി എത്തിച്ച മയക്കുമരുന്നുമായി വില്യാപ്പള്ളി സ്വദേശി പൊലീസ് പിടിയിൽ. 37 കിലോ കഞ്ചാവും 760 ഗ്രാം ഹാഷിഷ് ഓയിലുമായാണ് വില്യാപ്പള്ളി സ്വദേശി ഫിറോസ് അറസ്റ്റിലായത്. കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. ശരത്ബാബുവിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് പ്രതി പിടിയിലായത്.

നഗരത്തിൽ പലയിടങ്ങളിലായി വില്പന നടത്താൻ ബംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന ലഹരിവസ്തുക്കൾ ആണ് എക്സൈസ് സംഘം പിടികൂടിയത്. രണ്ട് കിലോ കഞ്ചാവ് ഫിറോസ് സഞ്ചരിച്ച കാറിൽ നിന്ന് കണ്ടെടുത്തു. വളയനാട് പോത്തഞ്ചേരി താഴത്തെ ഫിറോസ് താമസിക്കുന്ന വാടക വീട്ടിൽ നിന്നാണ് 35 കിലോഗ്രാം കഞ്ചാവും 760 ഗ്രാം ഹാഷിഷും കൂടി പിടിച്ചെടുത്തത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ പോലീസ് റിമാൻഡ് ചെയ്തു. എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ എം ഹാരിസ്, ടി കെ സഹദേവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ. ഗംഗാധരൻ, സിപി ഷാജു, മുഹമ്മദ് അബ്ദുൽ റഊഫ്, എ.എം.അഖിൽ, പി കെ സതീഷ്, എക്സൈസ് ഡ്രൈവർ എം എം ബിനീഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് ഫിറോസിനെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/103155/a-native-of-vilyapally-was-arrested-by-the-police-with-drugs)