---
title: "വടകരയിൽ പ്രതിഷേധം; നിയമസഭയിൽ നടന്നത് ഭരണപക്ഷ ഗുണ്ടായിസം -ആർ എം പി ഐ"
english_title: "RMPI workers protested against the attack on KK Rama"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/103187/rmpi-workers-protested-against-the-attack-on-kk-rama"
published_at: "2023-03-15T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6411927230700_rmpi.jpg"
keywords: []
---

# വടകരയിൽ പ്രതിഷേധം; നിയമസഭയിൽ നടന്നത് ഭരണപക്ഷ ഗുണ്ടായിസം -ആർ എം പി ഐ

> **Lead Summary:** **വടകര: **നിയമസഭയിൽ നടന്നത് ഭരണപക്ഷ ഗുണ്ടായിസമെന്ന് ആർഎംപിഐ. കേരള നിയമസഭയിൽ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച പ്രതിപക്ഷ എംഎൽഎമാരെ തല്ലിച്ചതച്ച ഭരണപക്ഷ ഗുണ്ടായിസത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്ന് ആർ.എം. പി.ഐ സംസ്ഥാന സെക്രട്ടറി എൻ.വേണു പ്രസ്താവനയിൽ പറഞ്ഞു.

## Article Content

**വടകര: **നിയമസഭയിൽ നടന്നത് ഭരണപക്ഷ ഗുണ്ടായിസമെന്ന് ആർഎംപിഐ. കേരള നിയമസഭയിൽ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച പ്രതിപക്ഷ എംഎൽഎമാരെ തല്ലിച്ചതച്ച ഭരണപക്ഷ ഗുണ്ടായിസത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്ന് ആർ.എം. പി.ഐ സംസ്ഥാന സെക്രട്ടറി എൻ.വേണു പ്രസ്താവനയിൽ പറഞ്ഞു.

നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും അപഹാസ്യമായ സംഭവമാണ് ഇന്നുണ്ടായത്. ഒരു വനിത എന്ന പരിഗണന പോലും ഇല്ലാതെയാണ് കെ കെ രമ എം.എൽ.എ യെ പുരുഷ എംഎൽഎമാർ വലിച്ചിഴക്കുകയും ചവിട്ടുകയും ചെയ്തത്. മുതിർന്ന അംഗങ്ങളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്കെതിരെ നടന്ന സമാനതകളില്ലാത്ത അക്രമങ്ങൾ ബോധപൂർവ്വം രൂപപ്പെടുത്തിയതാണ്.

പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിന് അപമാനമാണ്. എല്ലാ ജനാധിപത്യ പ്രതിഷേധങ്ങളെയും അടിച്ചമർത്തുന്ന സർക്കാർ നിയമസഭയിലും അതേ നിലപാടാണ് സ്വീകരിക്കുന്നത്. ഇന്ന് നിയമസഭയിൽ നടന്ന അക്രമത്തിനും ഗുണ്ടായിസത്തിനുമെതിരെ, എല്ലാ ജനാധിപത്യ വിശ്വാസികളെയും യോജിപ്പിച്ചുകൊണ്ട് ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരണമെന്നും പ്രസ്താവനയിൽ പറഞ്ഞു.

കെ കെ രമക്ക് നേരെ ഉണ്ടായ ആക്രമണത്തിനെതിരെ ആർഎംപിഐ പ്രവർത്തകർ വടകരയിൽ പ്രതിഷേധ പ്രകടനം നടത്തി. പി എം വിനു, ഇ കെ പ്രദീപ് കുമാർ, രതീഷ് വള്ളിയാട്, മനോജ് കുമാർ, സോഷിമ, ശരണ്യ വാഴയിൽ, വത്സരാജ് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/103187/rmpi-workers-protested-against-the-attack-on-kk-rama)