---
title: "പോക്സോ കേസ്; മണിയൂർ സ്വദേശിക്ക് നാല് വർഷം തടവ് "
english_title: "A native of Maniyur has been jailed for four years in POCSO case"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/103211/a-native-of-maniyur-has-been-jailed-for-four-years-in-pocso-case"
published_at: "2023-03-15T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6411b2804c672_pocso.jpg"
keywords: []
---

# പോക്സോ കേസ്; മണിയൂർ സ്വദേശിക്ക് നാല് വർഷം തടവ് 

> **Lead Summary:** **വടകര: **13 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് നാലുവർഷം തടവും ഒരു ലക്ഷം രൂപ പിഴയും. മണിയൂർ മന്തരത്തൂർ, കല്ലുനിര പറമ്പിൽ വീട്ടിൽ രാജീവനെ യാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി അനിൽ ടി.പി പോക്സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്.

## Article Content

**വടകര: **13 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് നാലുവർഷം തടവും ഒരു ലക്ഷം രൂപ പിഴയും. മണിയൂർ മന്തരത്തൂർ, കല്ലുനിര പറമ്പിൽ വീട്ടിൽ രാജീവനെ യാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി അനിൽ ടി.പി പോക്സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്.

പിഴ സംഖ്യ ബാലികക്ക് നൽകാനും വിധി ന്യായത്തിൽ പറയുന്നു. 2020 ലാണ് കേസിനാസ്പദമായ സംഭവം. രാവിലെ സ്കൂളിലേക്ക് പോവുകയായിരുന്ന ബാലികയെ പ്രതി ആളൊഴിഞ്ഞ ഇടവഴിയിൽ വെച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

കരഞ്ഞു വീട്ടിലേക്കോടിയ ബാലിക അമ്മയോട് കാര്യം പറയുകയായിരുന്നു. വടകര പോലീസ് രജിസ്റ്റർ ചെയ്ത കേസ് സബ് ഇൻസ്പെക്ടർ കെ ഷറഫുദ്ദീനാണ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ: പി.ജിതിൻ ഹാജരായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/103211/a-native-of-maniyur-has-been-jailed-for-four-years-in-pocso-case)