---
title: "ഒറ്റത്തവണ രജിസ്ട്രേഷൻ; ഫയർ & റെസ്ക്യൂ വകുപ്പിൽ സ്ത്രീകൾക്ക് അവസരം "
english_title: "Opportunity for Women in Fire & Rescue Department"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/103218/opportunity-for-women-in-fire-rescue-department"
published_at: "2023-03-15T18:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6411bf247372f_fire_and_rescue.jpg"
keywords: []
---

# ഒറ്റത്തവണ രജിസ്ട്രേഷൻ; ഫയർ & റെസ്ക്യൂ വകുപ്പിൽ സ്ത്രീകൾക്ക് അവസരം 

> **Lead Summary:** **വടകര: ** കോഴിക്കോട് ജില്ലയിൽ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് വകുപ്പിൽ സ്ത്രീകൾക്ക് അവസരം. ഫയർ വുമൺ (ട്രെയിനീ) (കാറ്റഗറി നമ്പർ :245/2020) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 25-02-2023 തിയ്യതിയിലെ 10/2023/DOD ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട 10-03-2023 തിയ്യതി നടത്തിയ നീന്തൽ പരീക്ഷയിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്കായാണ് രജിസ്ട്രേഷൻ.

## Article Content

**വടകര: ** കോഴിക്കോട് ജില്ലയിൽ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് വകുപ്പിൽ സ്ത്രീകൾക്ക് അവസരം. ഫയർ വുമൺ (ട്രെയിനീ) (കാറ്റഗറി നമ്പർ :245/2020) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 25-02-2023 തിയ്യതിയിലെ 10/2023/DOD ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട 10-03-2023 തിയ്യതി നടത്തിയ നീന്തൽ പരീക്ഷയിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്കായാണ് രജിസ്ട്രേഷൻ.

മാർച്ച് 17ന് കോഴിക്കോട് സിവിൽ സ്റ്റേഷനിലുള്ള കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ജില്ലാ ഓഫീസിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തും. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ കളർ സ്കാൻ ചെയ്ത് പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യണം.

വെരിഫിക്കേഷൻ ദിവസം ഐഡി പ്രൂഫ്, അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പി.എസ്.സി യുടെ കോഴിക്കോട് ജില്ലാ ഓഫീസിലോ തൊട്ടടുത്ത ജില്ലാ പി.എസ്‌.സി ഓഫീസിലോ നേരിട്ട് ഹാജരാകേണ്ടതാണെന്ന് ജില്ലാ ഓഫീസർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/103218/opportunity-for-women-in-fire-rescue-department)