---
title: "ബോധവൽക്കരണ സെമിനാർ; വിമുക്തഭടന്മാർക്കും ആശ്രിതർക്കും "
english_title: "Regarding welfare schemes  Awareness seminar"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/103225/regarding-welfare-schemes-awareness-seminar"
published_at: "2023-03-15T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6411c2ccc217d_ex_military.jpg"
keywords: []
---

# ബോധവൽക്കരണ സെമിനാർ; വിമുക്തഭടന്മാർക്കും ആശ്രിതർക്കും 

> **Lead Summary:** **വടകര: **കോഴിക്കോട് ജില്ലയിലെ വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കുമായി ബോധവൽക്കരണ സെമിനാർ. കേന്ദ്ര/ സംസ്ഥാന സർക്കാരുകൾ നൽകിവരുന്ന വിവിധ ക്ഷേമ പദ്ധതികൾ സംബന്ധിച്ചുള്ള ബോധവൽക്കരണ സെമിനാർ മാർച്ച് 18 ന് രാവിലെ 9.30 ന് ജില്ലാ സൈനിക ക്ഷേമ ഓഡിറ്റോറിയത്തിൽ നടക്കും.

## Article Content

**വടകര: **കോഴിക്കോട് ജില്ലയിലെ വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കുമായി ബോധവൽക്കരണ സെമിനാർ. കേന്ദ്ര/ സംസ്ഥാന സർക്കാരുകൾ നൽകിവരുന്ന വിവിധ ക്ഷേമ പദ്ധതികൾ സംബന്ധിച്ചുള്ള ബോധവൽക്കരണ സെമിനാർ മാർച്ച് 18 ന് രാവിലെ 9.30 ന് ജില്ലാ സൈനിക ക്ഷേമ ഓഡിറ്റോറിയത്തിൽ നടക്കും.

SPARSH-മായി ബന്ധപ്പെട്ട് കണ്ണൂർ ഡി പി ഡി ഒ ക്ലാസ്സെടുക്കും. വിമുക്തഭടന്മാർക്ക് നൽകുന്ന വിവിധ ക്ഷേമ പദ്ധതികളെ കുറിച്ച് ജില്ലാ സൈനിക ക്ഷേമ ഓഫീസറുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസുകളും ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് : 0495 2771881

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/103225/regarding-welfare-schemes-awareness-seminar)