---
title: "രണ്ട് കോടി നഷ്ടപരിഹാരം; ലോറിയിടിച്ച് പരിക്കേറ്റ വില്ല്യാപ്പള്ളി സ്വദേശിക്ക് രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി "
english_title: "Court verdict to pay Rs 2 crore compensation to Villyapally resident who was injured in a lorry collision"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/103345/court-verdict-to-pay-rs-2-crore-compensation-to-villyapally-resident-who-was-injured-in-a-lorry-collision"
published_at: "2023-03-16T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6412c8841953f_COURT_ORDER.jpg"
keywords: []
---

# രണ്ട് കോടി നഷ്ടപരിഹാരം; ലോറിയിടിച്ച് പരിക്കേറ്റ വില്ല്യാപ്പള്ളി സ്വദേശിക്ക് രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി 

> **Lead Summary:** **വടകര: **മോട്ടോർ ബൈക്കിൽ യാത്ര ചെയ്യവേ ലോറിയിടിച്ച് സാരമായി പരിക്കേറ്റ വിദ്യാർത്ഥിക്ക് ചികിത്സയ്ക്കും നഷ്ടപരിഹാരമായും രണ്ട് കോടി രൂപ നൽകാൻ ഇൻഷൂറൻസ് കമ്പനിക്കെതിരെ കോടതി വിധി.വില്ല്യാപ്പള്ളി കണ്ടോത്ത് പാല പൊയിൽ തൗഫീഖ് അസ്ലമി നാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.

## Article Content

**വടകര: **മോട്ടോർ ബൈക്കിൽ യാത്ര ചെയ്യവേ ലോറിയിടിച്ച് സാരമായി പരിക്കേറ്റ വിദ്യാർത്ഥിക്ക് ചികിത്സയ്ക്കും നഷ്ടപരിഹാരമായും രണ്ട് കോടി രൂപ നൽകാൻ ഇൻഷൂറൻസ് കമ്പനിക്കെതിരെ കോടതി വിധി.വില്ല്യാപ്പള്ളി കണ്ടോത്ത് പാല പൊയിൽ തൗഫീഖ് അസ്ലമി നാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.

2018 നവംബർ 7 ന് കോഴിക്കോട് ക്രോം ട്രെസ്റ്റ് കണ്ണാശുപത്രിക്ക് സമീപത്തായിരുന്നു അപകടം. ചാർട്ടേർഡ് അക്കൗണ്ട് വിദ്യാർത്ഥിയായിരിക്കെ ഇൻ്റൻഷിപ്പ് നടത്തുന്ന സ്ഥാപനത്തിലേക്കുള്ള യാത്രാമധ്യേയായിരുന്നു 24കാരനായ തൗഫീഖിനെ ലോറിയിടിച്ചത്. തലക്ക് ഗുരുതര പരിക്കേറ്റ തൗഫീഖ് ഇപ്പോഴും കിടപ്പിലാണ്.

1,49,56,900 രൂപയും 7-8- 2019 മുതൽ 9 ശതമാനം പലിശയും കോടതി ചിലവും ഉൾപ്പെടെ രണ്ട് കോടതിയിലധികം രൂപ നൽകാൻ ന്യൂ ഇന്ത്യ ഇൻഷ്യൂറൻസ് കമ്പനിയോട് കോടതി ആവശ്യപ്പെട്ടു. വടകര എംഎസിടി (മോട്ടോർ ആക്സിഡൻ്റ് ക്ലയിം )കോടതി ജഡ്ജ് രാമകൃഷ്ണനാണ് വിധി പ്രസ്ഥാപിച്ചത്. ഹരജിക്കാരന് വേണ്ടി അഭിഭാഷകരായ എം.കെ മുഫീദ്, പി.പി ലിനീഷ് എന്നിവർ ഹാജറായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/103345/court-verdict-to-pay-rs-2-crore-compensation-to-villyapally-resident-who-was-injured-in-a-lorry-collision)