---
title: "ലൈംഗിക അതിക്രമം; എസ്.ഡി.പി.ഐ പ്രക്ഷോഭത്തിലേക്ക് "
english_title: "SDPI to protest against sexual violence"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/103360/sdpi-to-protest-against-sexual-violence"
published_at: "2023-03-16T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6412d8511f200_SDPI_PRESS.jpg"
keywords: []
---

# ലൈംഗിക അതിക്രമം; എസ്.ഡി.പി.ഐ പ്രക്ഷോഭത്തിലേക്ക് 

> **Lead Summary:** **വടകര: **ഉദ്യോഗസ്ഥനെതിരെ നടപടി വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ സമര രംഗത്ത്.ഡ്രൈവിംഗ് ടെസ്റ്റിനിടെ ലൈംഗിക അതിക്രമം കാണിച്ച എംവിഡി ഉദ്യോഗസ്ഥൻ സുരേഷ് കുമാറിനെതിരെ നടപടി വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി പ്രക്ഷോഭത്തിന് ഒരുങ്ങുന്നു.

## Article Content

**വടകര: **ഉദ്യോഗസ്ഥനെതിരെ നടപടി വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ സമര രംഗത്ത്.ഡ്രൈവിംഗ് ടെസ്റ്റിനിടെ ലൈംഗിക അതിക്രമം കാണിച്ച എംവിഡി ഉദ്യോഗസ്ഥൻ സുരേഷ് കുമാറിനെതിരെ നടപടി വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി പ്രക്ഷോഭത്തിന് ഒരുങ്ങുന്നു.

വളരെ വ്യക്തമായി ഉദ്യോഗസ്ഥൻ കാണിച്ച അതിക്രമത്തെക്കുറിച്ച് യുവതി പോലീസിനോട് പറയുകയും ഒരാഴ്ച പിന്നിട്ടിട്ടും നടപടിവൈകിക്കുന്നത് പ്രതിക്ക് ഭരണതലത്തിലുള്ള സ്വാധീനത്തെയാണ് സൂചിപ്പിക്കുന്നത്.സാധാരണക്കാരൻ ഇത്തരം അതിക്രമങ്ങൾ ചെയ്യുമ്പോൾ വളരെ പെട്ടെന്ന് നടപടിയെടുക്കുന്ന പോലീസ് ഇത്തരം അതിക്രമങ്ങൾ ഉന്നതസ്ഥാനത്ത് ഇരിക്കുന്നവർ ചെയ്യുമ്പോൾ നടപടി വൈകിപ്പിക്കുന്നത് തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്.

ലൈംഗിക അതിക്രമം കാണിച്ച ഉദ്യോഗസ്ഥനെതിരെ ശക്തമായ നിയമനടപടിയെടുത്ത് ജയിലിലടക്കുകയും അദ്ദേഹത്തെ സർവീസിൽ നിന്നും പുറത്താക്കി മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്താൻ അധികാരികൾ തയ്യാറാവണം. വടകരയിൽ തന്നെ ഡ്രൈവിംഗ് ടെസ്റ്റിനിടെ ഇത്തരം അനുഭവങ്ങൾ പല സ്ത്രീകൾക്കും ഉണ്ടായിട്ടും മാനഹാനി ഭയന്നാണ് പലരും പുറത്ത് പറയാനോ പരാതിപ്പെടാനോ തയ്യാറാവാത്തത്.

ഇതിൽ നിന്നും വ്യത്യസ്തമായി യുവതി പ്രതികരിക്കുകയും പരാതിപ്പെടുകയും ചെയ്തിട്ട് നടപടി വൈകിപ്പിക്കുന്നത് ഇത്തരം അതിക്രമങ്ങൾ തുടരുവാനുള്ള പ്രോത്സാഹനമാണ് ഉദ്യോഗസ്ഥന്മാർക്ക് നൽകുന്നത്. ഈ നെറികേടിനെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും രംഗത്തുവരേണ്ടതുണ്ട്.

പ്രക്ഷോഭത്തിന്റെ ഭാഗമായി മാർച്ച് 18 ശനിയാഴ്ച കാലത്ത്10 മണിക്ക് വടകര ആർടിഒ ഓഫീസിലേക്ക് എസ്ഡിപിഐ മാർച്ച് നടത്തും. വാർത്താസമ്മേളനത്തിൽ ഷംസീർ ചോമ്പാല(വടകര മണ്ഡലം പ്രസിഡണ്ട് )റസീന ശകീർ (വിമൻ ഇന്ത്യ മൂവ്മെന്റ് വടകര മണ്ഡലം പ്രസിഡണ്ട്) ,സമദ് മാക്കൂൽ (വടകര മുനിസിപ്പൽ പ്രസിഡന്റ് )ഷറഫുദ്ദീൻ പി പി (വടകര മുനിസിപ്പൽ സെക്രട്ടറി) എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/103360/sdpi-to-protest-against-sexual-violence)