---
title: "വിവാദ പ്രസ്താവന; കെകെ രമയ്ക്കെതിരെ അജ്മാൻ കെഎംസിസി "
english_title: "Ajman KMCC against KK Rama"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/103419/ajman-kmcc-against-kk-rama"
published_at: "2023-03-16T17:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64130c8a8c1f7_ajman_kmcc_and_rama.jpg"
keywords: []
---

# വിവാദ പ്രസ്താവന; കെകെ രമയ്ക്കെതിരെ അജ്മാൻ കെഎംസിസി 

> **Lead Summary:** **വടകര: **വടകര നിയോജക മണ്ഡലം എംഎൽഎ കെകെ രമയ്ക്കെതിരെ കെഎംസിസി. മുസ്ലിം ലീഗ് പോഷക സംഘടനയായ കെ എം സി സി യുടെ അജ്മാൻ വടകര മണ്ഡലം കമ്മിറ്റിയാണ് ദിവസങ്ങൾക്കു മുമ്പ് ഇന്ത്യൻ എക്സ്പ്രസിൽ ഇൻറർവ്യൂവിനിടെയുണ്ടായ പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കണമെന്നാവിശ്യപ്പെട്ടത്.

## Article Content

**വടകര: **വടകര നിയോജക മണ്ഡലം എംഎൽഎ കെകെ രമയ്ക്കെതിരെ കെഎംസിസി. മുസ്ലിം ലീഗ് പോഷക സംഘടനയായ കെ എം സി സി യുടെ അജ്മാൻ വടകര മണ്ഡലം കമ്മിറ്റിയാണ് ദിവസങ്ങൾക്കു മുമ്പ് ഇന്ത്യൻ എക്സ്പ്രസിൽ ഇൻറർവ്യൂവിനിടെയുണ്ടായ പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കണമെന്നാവിശ്യപ്പെട്ടത്.

മുസ്ലിം വ്യക്തി നിയമവുമായി ബന്ധപ്പെട്ട് കെ കെ രമ എംഎൽഎ നടത്തിയ പ്രസ്താവന അനവസരത്തിലുള്ളതും, അസംബന്ധവുമാണെന്ന് അജ്മാൻ കെഎംസിസി വടകര മണ്ഡലം പ്രസിഡണ്ട് ഷംഷാദ് നാല് പുരയിൽ പറഞ്ഞു.

മതമൈത്രി നടമാടുന്ന ഈ കാലഘട്ടത്തിൽ കെ കെ രമ നടത്തിയ ശരീഅത്ത് വിരുദ്ധ പ്രസ്താവന സംഘപരിവാർ നടത്തുന്ന വർഗീയ പ്രചാരണങ്ങൾക്ക് ശക്തിപകരാൻ കാരണമായേക്കുമെന്നും, വിവാദപ്രസ്താവന പിൻവലിച്ചു കെ കെ രമ എംഎൽഎ ഖേദപ്രകടനം നടത്തണമെന്ന് അജ്മാൻ കെഎംസിസി വടകര മണ്ഡലം ജനറൽ സെക്രട്ടറി ഷംനാസ് കണ്ണൂക്കര ആവശ്യപ്പെട്ടു.

മുസ്ലിംലീഗിനെ പുരോഗമനം പഠിപ്പിക്കാൻ മാത്രം ആർ.എം.പി.ഐ വളർന്നിട്ടില്ലെന്നും, അജ്മാൻ കെഎംസിസി വടകര മണ്ഡലം കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ആബിദ് അഴിയൂർ, ജാബിർ കാർത്തികപ്പള്ളി, അൻഫീർ കരിക്കാട്ട്, ഫൈസൽ ജി.കെ ഓർക്കാട്ടേരി, മുബഷിർ കണ്ണൂക്കര, ഷബീർ അഴിയൂർ, സത്താർ നെല്ലാച്ചേരി, ഉൾപ്പെടെ മണ്ഡലം ഭാരവാഹികൾ യോഗത്തിൽ സംബന്ധിച്ചു.

അജ്മാൻ കെഎംസിസി വടകര മണ്ഡലം പ്രസിഡണ്ട് ഷംഷാദ് നാല് പുരയിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷംനാസ് കണ്ണൂക്കര സ്വാഗതവും മണ്ഡലം ട്രഷറർ ഫിർദൗസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/103419/ajman-kmcc-against-kk-rama)